Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡി എൻ എ ചതിച്ചു..! ഭാര്യ സ്വന്തം സഹോദരി...ഭാര്യയുടെ കിഡ്‌നി മാറ്റി വയ്‌ക്കേണ്ടതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധന ഫലം കണ്ട് ഞെട്ടി യുവാവ്..!തന്റെ രണ്ടു കുട്ടികളുടെ അമ്മയാണ് ഇപ്പോൾ തന്റെ സഹോദരി വിശ്വസിക്കാൻ കഴിയാതെ യുവാവ്

22 MARCH 2023 12:46 PM IST
മലയാളി വാര്‍ത്ത

 

വൃക്ക മാറ്റി വയ്ക്കാൻ നടത്തിയ പരിശോധനയിലൂടെ ഭാര്യ സ്വന്തം സഹോദരിയാണെന്ന് തിരിച്ചറിഞ്ഞ് യുവാവ്. സമൂഹമാധ്യമമായ റെഡ്ഡിറ്റിലാണ് യുവാവ് ദുരനുഭവം വെളിപ്പെടുത്തിയത്. ഇയാളുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല.

 

 

 

 

അടുത്തിടെ ഭാര്യയുടെ കിഡ്‌നി മാറ്റി വയ്‌ക്കേണ്ടതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടെയാണ് തങ്ങൾ രക്തബന്ധമുള്ളവരാണെന്ന് തിരിച്ചറിയുന്നതെന്നാണ് യുവാവ് കുറിപ്പിൽ പറയുന്നത്. ജനിച്ച് മിനിറ്റുകൾക്കകം ദത്ത് നൽകപ്പെട്ടയാളാണ് താനെന്നും യഥാർഥ മാതാപിതാക്കളെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും യുവാവ് കൂട്ടിച്ചേർക്കുന്നു. തന്റെ രണ്ടു കുട്ടികളുടെ അമ്മയാണ് ഇപ്പോൾ തന്റെ സഹോദരിയാണെന്ന് അറിഞ്ഞിരിക്കുന്നതെന്നും ഭാര്യയോട് ഇക്കാര്യം എങ്ങനെ അവതരിപ്പിക്കുമെന്ന് അറിയില്ലെന്നും യുവാവ് കുറിപ്പിൽ ആശങ്കപ്പെടുന്നുണ്ട്.

 

 

 

പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വൈറലായ കുറിപ്പ് അൽപസമയത്തിനകം തന്നെ റെഡ്ഡിറ്റ് നീക്കം ചെയ്‌തെങ്കിലും പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്.

 

 

കുറിപ്പിന്റെ പൂർണരൂപം:

"ആറ് വർഷമായി വിവാഹിതരാണ് ഞാനും ഭാര്യയും. ഞങ്ങൾക്ക് രണ്ടു മക്കളുണ്ട്. മകനുണ്ടായ ശേഷം ഭാര്യയുടെ ആരോഗ്യനില വഷളാവുകയും കിഡ്‌നി മാറ്റി വയ്‌ക്കേണ്ടതായി വരികയും ചെയ്തു. ഇതിനായി ബന്ധുക്കളിൽ കുറച്ചു പേരെ പരിശോധിച്ചെങ്കിലും ആരുടെയും വൃക്ക അനുയോജ്യമായിരുന്നില്ല. പിന്നീടാണ് കഴിഞ്ഞയാഴ്ച ഞാൻ പരിശോധനയ്ക്ക് വിധേയനായത്. എന്റെ വൃക്ക യോജിക്കുമെന്ന് ആശുപത്രിയിൽ നിന്ന് മറുപടിയും ലഭിച്ചു. പക്ഷേ കുറച്ചധികം ടെസ്റ്റുകൾ കൂടി ചെയ്യണമെന്ന് ഡോക്ടർ അറിയിച്ചപ്പോൾ അതിത്തരമൊരു ഫലമാണ് തരികയെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ല. കാരണം, ഞങ്ങളുടെ കിഡ്‌നികൾ അസാധാരണമാം വിധം അനുയോജ്യമായിരുന്നു. ഇതിന്റെ കാരണമന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യമറിഞ്ഞത്-ഞങ്ങൾ സഹോദരങ്ങളാണ്".

 

 


"ഞാൻ ജനിച്ച് രണ്ട് മിനിറ്റ് മാത്രമുള്ളപ്പോഴാണ് എന്റെ മാതാപിതാക്കൾ എന്നെ ദത്തെടുക്കുന്നത്. യഥാർഥ മാതാപിതാക്കൾ ആര്, എവിടെ എന്നതിനെക്കുറിച്ച് എനിക്ക് യാതൊരു വിവരവുമില്ല. എട്ട് വർഷങ്ങൾക്ക് മുമ്പ് അവിചാരിതമായാണ് ഞാൻ ഭാര്യയെ പരിചയപ്പെടുന്നത്. പിന്നീട് പരിചയം ഇഷ്ടത്തിലേക്ക് വഴി വയ്ക്കുകയായിരുന്നു. നിലവിലെ പരിശോധനാ റിപ്പോർട്ട് ജീവിതം തല കീഴായി മറിച്ചുവെന്ന് പറയാം. ഭാര്യയോട് ഇക്കാര്യം എങ്ങനെ അവതരിപ്പിക്കുമെന്ന് നിശ്ചയമില്ല".

 

 

ആരോഗ്യപരമായ കാരണങ്ങളാൽ ഭാര്യയുടെ കുടുംബത്തിന് വൃക്ക നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ യുവാവ്, കൗമാരപ്രായത്തിലാണ് ഭാര്യക്ക് അവരുടെ മാതാപിതാക്കൾ ജന്മം നൽകിയതെന്നും കുറിപ്പിൽ പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (20 minutes ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (25 minutes ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (51 minutes ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (1 hour ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (2 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (3 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (3 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (3 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (4 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (4 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (5 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (6 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (6 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (6 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (6 hours ago)

Malayali Vartha Recommends