Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആപ്പ് 'ആയിമാറുന്ന ആപ്പുകൾ...ഗൂഗിൾ പേ, ഫോൺ പേ,പേടിഎം എന്നീ ആപ്പുകൾ ഉപയോഗിക്കാത്തവരായി ആരുമില്ല.... ഇന്നത്തെകാലത്ത് ഏറ്റവും നല്ല വിനിമയ ഉയർഥിയായാണ് ഗൂഗിൾ പേ യും ഫോൺ പേയും ,പേടിഎം നെയും ഒക്കെ നാം കാണുന്നത് ....സ്മാർട്ട് ഫോൺ നമ്മുടെ ജീവിതത്തിന്റെ ഒരു പാർട്ട് ആയിമാറിയ സാഹചര്യത്തിൽ ഈ ആപ്പുകളെല്ലാം നമ്മുടെ ഫോണിൽ ഭദ്രമായിരിക്കും...

16 MAY 2023 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിംഗ് ഉപഗ്രഹം വിക്ഷേപിച്ച് ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ്20: 'നിള' സാറ്റലൈറ്റ് വിക്ഷേപിച്ചത് സ്പേസ് എക്സ് ട്രാന്‍സ്പോര്‍ട്ടര്‍ -13 എക്സോലോഞ്ച് വഴി

പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവ'ത്തിന് വര്‍ണാഭമായ തുടക്കമായി

കാലാവസ്ഥയെയും കാലാവസ്ഥ ശാസ്ത്രത്തെയും കുറിച്ച് അറിയാൻ ആഗ്രഹമുള്ള കുട്ടികളാണോ നിങ്ങൾ, എങ്കിൽ ഇതാ നിങ്ങൾക്ക് സുവർണ്ണാവസരം.. ദേശീയ കാലാവസ്ഥ ഒളിമ്പ്യാഡ് 2025..

ഹണിമൂണിന് പോലും ഇത്രേം സന്തോഷം ഉണ്ടായിരുന്നോ ദിവ്യേച്ചീ ..വീര വളയും പട്ടും... സ്റ്റേഷനിൽ ബ്യൂട്ടീഷനും...

ബൈബിൾ പാരമ്പര്യമനുസരിച്ച്, സൃഷ്ടി പൂർത്തിയാക്കിയ ശേഷം ദൈവം വിശ്രമിച്ച ഏഴാം ദിവസം

ഗൂഗിൾ പേ, ഫോൺ പേ,പേടിഎം എന്നീ ആപ്പുകൾ ഉപയോഗിക്കാത്തവരായി ആരുമില്ല. ഇന്നത്തെകാലത്ത് ഏറ്റവും നല്ല വിനിമയ ഉയർഥിയായാണ് ഗൂഗിൾ പേ യും ഫോൺ പേയും ,പേടിഎം നെയും ഒക്കെ നാം കാണുന്നത് .സ്മാർട്ട് ഫോൺ നമ്മുടെ ജീവിതത്തിന്റെ ഒരു പാർട്ട് ആയിമാറിയ സാഹചര്യത്തിൽ ഈ ആപ്പുകളെല്ലാം നമ്മുടെ ഫോണിൽ ഭദ്രമായിരിക്കും .. പണം എപ്പോഴും കൈയിൽ കരുതേണ്ട, ബാങ്ക് സന്ദർശിക്കുന്നത് ഒഴിവാക്കാം എന്നിങ്ങനെ നിരവധി സൗകര്യങ്ങളാണ് ആപ്പുകൾ നമ്മൾക്ക് തരുന്നത് .

 

 

പണം കൈമാറാമെന്നതിനൊപ്പം യാത്രാ ടിക്കറ്റ്, ഇൻഷുറൻസ്, ഇലക്ട്രിസിറ്റി-വാട്ടർ ബില്ലുകൾ അടക്കം പലതരത്തിലുള്ള ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്നതിനാൽ യുപിഐ ആപ്പുകളുടെ സ്വീകാര്യത പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്..മുൻപൊക്കെ ആപ്പിലായി എന്നത് ചതിപറ്റി , അല്ലെങ്കിൽ കുടുക്കിലായി എന്നതിന് പകരമായാണ് ആപ്പിലായി എന്ന് നാം ഉപയോഗിക്കുന്നത് ..ഇപ്പോൾ ആപ്പില്ലെങ്കിൽ ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥയാണ് . എങ്കിലും ചിലപ്പോഴൊക്കെ ഈ ആപ്പുകൾ യഥാർത്ഥ സ്വഭാവം കാണിക്കും.

 

 

 

 


യുപിഐ ആപ്പുകളുടെ ഉപയോഗം വർദ്ധിച്ചതിനൊപ്പം തന്നെ ഓൺലൈനായുള്ള തട്ടിപ്പുകളും സ്ഥിരമായിട്ടുണ്ട്. സ്മാർട്ട്ഫോണുകളെക്കുറിച്ച് അധികമായി വിവരമില്ലാത്തവർ മുതൽ അഭ്യസ്തവിദ്യരായവർ വരെ ഒരു പോലെ കെണിയിൽ വീഴാറുണ്ട് എന്നതാണ് ഓൺലൈൻ തട്ടിപ്പുകളെ കൂടുതൽ ഗൗരവതരമാക്കുന്നത്. അശ്രദ്ധ മൂലമുള്ള ഒറ്റ ക്ളിക്കിൽ അത് വരെയുള്ള സമ്പാദ്യം മുഴുവൻ തട്ടിപ്പുകാർ കൊണ്ട് പോയേക്കാം. അതിനാൽ യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക.

 

 

 

യുപിഐ പിൻ അടക്കമുള്ള വിവരങ്ങൾ എപ്പോഴും രഹസ്യമായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും ആദ്യമായി ശ്രദ്ധിക്കേണ്ടത്. പിൻ ആരുമായും പങ്കിടരുത്. യുപിഐ പിൻ അടക്കമുള്ള വിവരങ്ങൾ ഫോൺ കോളോ, ഇമെയിലോ വഴി ആരെങ്കിലും ആവശ്യപ്പെട്ടാൽ നൽകാതിരിക്കാൻ ശ്രദ്ധിക്കുക.

ബാങ്ക് അധികൃതർ ആണെന്ന വ്യാജേനെയും ടാക്സ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കാനെന്നറിയിച്ചും തട്ടിപ്പുകാർ നിങ്ങളിൽ നിന്ന് യുപിഐ വിവരങ്ങൾ ആവശ്യപ്പെടാം. ഒടിടി സേവനങ്ങൾ അടക്കമുള്ളവയുടെ പേയ്മെന്റ് യുപിഐ വഴി നൽകുന്നവരുണ്ട്. ഇത്തരം ആവശ്യത്തിനായി ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന് അറിയിച്ച് വരെ വിവരങ്ങൾ ആരാഞ്ഞ് തട്ടിപ്പ് നടന്നുവരുന്നുണ്ട്.

 

 

 

പണം അയക്കുന്നത് ശരിയായുള്ള നമ്പറിലേയ്ക്കാണ് എന്നതും ഉറപ്പുവരുത്താൻ ശ്രദ്ധിക്കുക. സോഷ്യൽ മീഡിയ അടക്കമുള്ള പൊതുസ്ഥലങ്ങളിൽ യുപിഐ വിവരങ്ങളോ സ്ക്രീൻ ഷോട്ടുകളോ പങ്കുവെയ്ക്കാതിരിക്കുക.

പ്രധാന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്ന വിശ്വസനീയമായ യുപിഐ ആപ്പുകൾ മാത്രം ഉപയോഗിക്കുക. കൂടാതെ ഇത്തരം ആപ്പുകൾ ഗൂഗിൾ പ്ളേസ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവിടങ്ങിൽ നിന്ന് മാത്രം ഇൻസ്റ്റാൾ ചെയ്യാൻ ശ്രദ്ധിക്കുക. ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് കിട്ടുന്ന വെബ്‌സൈറ്റുകള്‍ വഴിയും, ഇമെയില്‍ സോഷ്യല്‍ മീഡിയ എന്നിവ വഴിയും ലഭിക്കുന്ന ലിങ്കുകള്‍ ഉപയോഗിച്ച് ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.

 

 

 



വളരെ അത്യാവശ്യമുള്ള ആപ്പുകള്‍ മാത്രം ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, മറ്റുള്ളവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അവ ആവശ്യപെടുന്നതായ പെര്‍മിഷനുകള്‍ പരിശോധിക്കുകയും, ആപ്പിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമില്ലാത്ത പെര്‍മിഷനുകള്‍ നിയന്ത്രിക്കുകയും ചെയ്യുക.

യുപിഐ പിൻ അടക്കമുള്ള വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങൾ ലഭിച്ചാൽ ക്ളിക്ക് ചെയ്യാതിരിക്കുന്നതാണ് ഉചിതം. ഉടനെ തന്നെ ബാങ്കിനെ അറിയിച്ച് സ്ഥിരീകരണവുമാകാം. അഥവാ ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പിന് ഇരയായാൽ ഉടനെ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കാനും ശ്രദ്ധിക്കുക.

 

 

 

 

മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോഴും, റിപ്പയറിങ്ങിനു നല്‍കിയാല്‍ അതിനുശേഷവും ഫാക്ടറി റീസെറ്റ് ചെയ്തു മാത്രം ഉപയോഗിക്കുക.# ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുമുന്‍പ് അവയുടെ ക്രെഡിബിലിറ്റി, റിവ്യൂസ് എന്നിവ ചെക്ക് ചെയ്യുക. മൊബൈല്‍ ഫോണ്‍, ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ എന്നിവ എല്ലായിപ്പോഴും അപ്‌ഡേറ്റഡ് ആയി വയ്ക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (8 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (44 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends