Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ടൈറ്റാനിക്കിന്റെ അഞ്ചിരട്ടി വലിപ്പം, ഈഫൽ ടവറിനേക്കാൾ ഉയരം...സമുദ്ര റാണി 'ഐക്കൺ ഓഫ് ദി സീസ്' ഈ മാസം 27ന് കന്നിയാത്രക്ക് ഒരുങ്ങുന്നു..!കദേശം 1,200 അടി (366 മീറ്റർ) നീളവും 19- 20 നിലകളുമുള്ള ഈ കപ്പലിൽ ഒരേ സമയം 5,610 അതിഥികൾക്കും 2,350 ജീവനക്കാർക്കും യാത്ര ചെയ്യാനും സാധിക്കും...

05 JANUARY 2024 03:51 PM IST
മലയാളി വാര്‍ത്ത

ടൈറ്റാനിക്ക് എന്ന ആത്യാഢംബര കപ്പലിനെ കുറിച്ചു ലോകത്തെങ്ങും ചർച്ചകൾ നടന്നിട്ടുള്ളതാണ്. അന്നത്തെ കാലത്ത് ശരിക്കുമൊരു വിസ്മയമായിരുന്നു ഈ കപ്പൽ. ഇന്നിതാ ആ ടൈറ്റാനിക്കിന്റെ അഞ്ചിരട്ടി വലിപ്പമുള്ള ആഡംബര കപ്പൽ കന്നിയാത്രക്ക് ഒരുങ്ങുന്നു. അക്ഷർത്ഥത്തിൽ ഒഴുകുന്ന കൊട്ടാരമെന്ന് വിശേഷിപ്പിക്കാവുന്ന ഐക്കൺ ഓഫ് ദ സീസ് എന്ന കപ്പലാണ് യാത്രക്കൊരുങ്ങുന്നത്. ഈ കപ്പലിന്റെ നിർമ്മാണ ഘട്ടം മുതൽ തന്നെ വിശേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

റോയൽ കരീബിയനാണ് കപ്പലിന്റെ ഉടമസ്ഥർ. ഇന്നുവരെ നിർമ്മിച്ചതിൽ ഏറ്റവും വലിയ കപ്പലാണ് ഇതെന്നതാണ് പ്രത്യേക. മൂന്ന് ഫുട്‌ബോൾ മൈതാനങ്ങളുെ വലിപ്പമാണ് 'ഐക്കൺ ഓഫ് ദി സീസ്' കപ്പലിനുള്ളത്. പരീക്ഷണ ഘട്ടങ്ങളെല്ലാം പലവിധത്തിൽ പൂർത്തിയാക്കി കപ്പിൽ ഈ മാസം 27ന് കന്നിയാത്രക്ക് ഒരുങ്ങുകയാണ്. അമേരിക്കയിലെ മിയാമിയിൽനിന്നാണ് കന്നിയാത്ര തുടങ്ങുന്നത്. ഏഴുരാത്രി നീളുന്ന യാത്രയുടെ ടിക്കറ്റ് നിരക്ക്, 1,859 ഡോളർ മുതലാണ്. ഏകദേശം ഒന്നര ലക്ഷം രൂപ വരുമിത്. ഏറ്റവും കൂടിയ നിരക്ക് 2,109 ഡോളറും.

 

ടൈറ്റാനിക്കിന്റെ അഞ്ചിരട്ടി വലിപ്പം, ഈഫൽ ടവറിനേക്കാൾ ഉയരം

കപ്പലിന്റെ സവിശേഷതകൾ പരിശോധിച്ചാൽ എല്ലാം കൊണ്ടും ഒരു ഒരു അത്ഭുതമാണ് ഈ കപ്പലെന്ന് വ്യക്തമാകും. ഏകദേശം 1,200 അടി (366 മീറ്റർ) നീളവും 19- 20 നിലകളുമുള്ള ഈ കപ്പലിൽ ഒരേ സമയം 5,610 അതിഥികൾക്കും 2,350 ജീവനക്കാർക്കും യാത്ര ചെയ്യാനും സാധിക്കും. ആഡംബര പൂർണമായ ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രാ അനുഭവം ഇത് യാത്രക്കാർക്ക് നൽകുമെന്നതിൽ സംശയമില്ല. ഉയരം കൊണ്ട് ഈഫൽ ടവറിനേക്കാൾ പൊക്കമുണ്ട് ഈ കപ്പലിന്.

കന്നിയാത്രക്ക് വേണ്ടിയും വലിയ മുന്നൊരുക്കങ്ങൾ കപ്പലിലുണ്ട്. പല രാജ്യങ്ങളിൽനിന്നുള്ള വ്യത്യസ്തമായ ഭക്ഷണവിഭവങ്ങൾ ഇതിൽ ലഭിക്കും. 40 ബാറുകളുമുണ്ട്. ടൈറ്റാനിക്കിന്റെ ഭാരം 46,329 ടൺ ആയിരുന്നുവെങ്കിൽ, ഇതിന്റേത് 2,50,800 ടൺ ആണ്. ഏഴ് സ്വിമ്മിങ് പൂളുകളാണ് കപ്പലിൽ ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം വെള്ളച്ചാട്ടവും ഒരുക്കി അത്ഭുതം സൃഷ്ടിച്ചിരിക്കുന്നു.

ആക്ടിവിറ്റി സെന്ററുകൾ, ലൈവ് മ്യൂസിക് ഷോ...തുടങ്ങി ഒരു ആഡംബര റിസോർട്ടിലേതുപോലുള്ള ഒട്ടനവധി വിനോദസൗകര്യങ്ങളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. ഒരു വാട്ടർ തീം പാർക്കിലേതുപോലുള്ള ആറ് വാട്ടർ സ്ലൈഡുകൾ കപ്പലിന്റെ മറ്റൊരു പ്രത്യേകതയാണ്. അതിലൊന്ന് ഏറ്റവും ഉയരമുള്ള വാട്ടർ സ്ലൈഡായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യത്തെ ഓപ്പൺ ഫ്രീ ഫോൾ വാട്ടർ സ്ലൈഡും കപ്പലിലുണ്ട്. കുട്ടികൾക്ക് കളിക്കാനായി പ്രത്യേകം പാർക്കുകളും ഒരുക്കിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ ഈ കപ്പൽ യാത്ര പുതിയ അനുഭവം നതന്നെയായിരിക്കും എന്ന കാര്യം ഉറപ്പാണ്.

റോയൽ കരീബിയനാണ് കപ്പലിന്റെ ഉടമസ്ഥർ. ലോകത്ത് ഏറ്റവും വലിയ കപ്പലുകളിറക്കുന്നതിൽ മുൻപന്തിയിലുള്ള കമ്പനിയാണ് റോയൽ കരീബിയൻ. 900 ദിവസം കൊണ്ട് ഫിൻലാൻഡിലാണ് 'ഐക്കൺ ഓഫ് ദ സീസ്' നിർമ്മിച്ചത്. ഏകദേശം 200 കോടി രൂപയാണ് നിർമ്മാണച്ചെലവെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ജൂണിൽ തന്നെ പരീക്ഷണ ഓട്ടം പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഈ കപ്പൽ യാത്ര തുടങ്ങുന്നതോടെ, നിലവിലെ വലിയ കപ്പലായ 'വണ്ടർ ഓഫ് ദ സീസി'ന്റെ റെക്കോർഡ് തകർക്കപ്പെടും

 

ക്ലബ്-തീം ഹൈഡ്വേയും കപ്പൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ട്രേഡ് മാർക്ക് പൂൾ ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. അതേസമയം, ടൈറ്റാനിക്കുമായി ഏറെ സാമ്യതകൾ ഉള്ളതുകൊണ്ടുതന്നെ ട്വിറ്ററിൽ അടക്കം ഭീമാകാരമായ ഈ കപ്പലിനെ കുറിച്ച് നിരവധി ചർച്ചകളാണ് നടക്കുന്നത്. നിരവധി സംശയങ്ങൾ ആളുകൾ പങ്കുവെക്കുന്നുണ്ടെങ്കിലും ഇതൊരു മികച്ച കാഴ്ചാ അനുഭവം തന്നെയായിരിക്കും എന്നതിൽ ആളുകൾക്ക് സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല; മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (1 hour ago)

മാസപ്പടി കേസ്; പിണറായിയെ ചോദ്യം ചെയ്യാൻ ഇ.ഡി; ഇഡി സംഘത്തിന് സുരക്ഷയൊരുക്കാൻ പട്ടാളമെത്തും ; 29 കോടി മൂല്യമുള്ള സ്വത്തുക്കൾ ഒരാഴ്ച്ചയ്‌ക്കകം എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടു കെട്ടും  (1 hour ago)

വീണ വിജയന്‍ പ്രത്യേക യാതൊരു സേവനവും ചെയ്തിട്ടില്ല; പിണറായി വിജയനുമായുള്ള അടുപ്പം ഒന്നുകൊണ്ടു മാത്രമാണ് വീണയുടെ അക്കൗണ്ടിലേക്ക് കോടികള്‍ കോഴ കൊടുത്തത്; പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതിസ്ഥാനത്തേക്  (2 hours ago)

വെള്ളിയാഴ്ച കൗൺസിൽ യോ​ഗത്തിൽ സു​ഗതനെ എത്തിക്കാൻ ബിജെപിയുടെ ചടുല നീക്കം  (4 hours ago)

ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ  (4 hours ago)

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു  (5 hours ago)

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (5 hours ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (7 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (7 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (7 hours ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (7 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (8 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (8 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (16 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (16 hours ago)

Malayali Vartha Recommends