Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ജെന്‍ എഐയില്‍ അത്ഭുതങ്ങളുമായി ഉദയ് ശങ്കര്‍ എന്ന പതിനഞ്ചുകാരന്‍; കോണ്‍ക്ലേവിലെ പ്രദര്‍ശനം ശ്രദ്ധയാകര്‍ഷിച്ചു...

12 JULY 2024 03:56 PM IST
മലയാളി വാര്‍ത്ത

തമ്മനം സ്വദേശിയായ പതിനഞ്ചുകാരന്‍ ഉദയ് ശങ്കറിന് നിര്‍മ്മിതബുദ്ധിയില്‍ ആദ്യ പേറ്റന്‍റുള്‍പ്പെടെയുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ തന്‍റെ അച്ഛമ്മയ്ക്ക് ചെയ്ത ഒരു ഫോണ്‍കോളാണ് കാരണമായത്. കുട്ടി ഫോണ്‍ ചെയ്തപ്പോള്‍ എന്തോ തിരക്കിലായിരുന്ന അച്ഛമ്മ പിന്നെ വിളിക്കാമെന്ന് പറഞ്ഞു. എന്നാല്‍ നിര്‍മ്മിതബുദ്ധി കൊണ്ട് അച്ഛമ്മയെ സൃഷ്ടിച്ച് തന്നെ സംസാരിക്കാമെന്ന് ഉദയ് ശങ്കറും തീരുമാനിച്ചു. ഉറവ് അഡ്വാന്‍സ്ഡ് ലേണിംഗ് സിസ്റ്റംസ് എന്ന സ്റ്റാര്‍ട്ടപ്പ് ഈ കുട്ടി തുടങ്ങുന്നത് ഇങ്ങനെയാണ്. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഭാഷിണി എന്ന ആപിനാണ് ഉദയിന് ഇന്ത്യാ പേറ്റന്‍റ് ലഭിച്ചത്. കുട്ടിയായിരിക്കുമ്പോഴേ ഉദയ് ശങ്കറിന് ടെക്നോളജിയിലാണ് താത്പര്യം. അതിനാല്‍ തന്നെ എട്ടാം ക്ലാസില്‍ പരമ്പരാഗത സ്കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച് ഓപ്പണ്‍ സ്കൂള്‍ വിദ്യാഭ്യാസത്തിലേക്കെത്തി.

വീട്ടിലെ ഓഫീസിലിരുന്ന് ഈ കുട്ടി സൃഷ്ടിക്കുന്നത് അത്ഭുതങ്ങളാണ്. മള്‍ട്ടിടോക്ക് അവതാര്‍ എഐ സ്യൂട്ട് ഉപയോഗിച്ചുള്ള ക്ലിന്‍അല്‍ക്ക കൊണ്ട് ഏതു ഭാഷക്കാര്‍ക്കും മറ്റ് ഭാഷക്കാരുമായി സംസാരിക്കാം. വിമാനത്താവളങ്ങള്‍ പോലുള്ള പൊതുസ്ഥലങ്ങളിലാണ് ഇത് ഏറ്റവും ഗുണകരമാകുന്നതെന്ന് ഉദയ് പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ പെട്ടെന്ന് കണ്ടെത്താനും അതിന്‍റെ പരിഹാരം ഉടനെ തന്നെ താഴെത്തട്ടിലേക്കെത്തിക്കാനും ഇതിലൂടെ കഴിയും. ഇതിനു പുറമെ അന്ധര്‍ക്ക് പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കുന്നതിന് പറ്റുന്ന ആപ്പും ഉദയ് നിര്‍മ്മിച്ചിട്ടുണ്ട്. തികച്ചും സൗജന്യമായാണ് ഈ ആപ്പിന്‍റെ സേവനം. ഏതൊരു ഫോട്ടോയില്‍ നിന്നും നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് ഡിജിറ്റല്‍ ത്രിഡിരൂപം ഉണ്ടാക്കിയെടുക്കാന്‍ മള്‍ട്ടിടോക്ക് അവതാറിലൂടെ സാധിക്കും. ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ ഇഷ്ടമുള്ളയാളുടെ രൂപത്തില്‍ എഐ ടോക്ക്ബോട്ടുമായി സംസാരിക്കാനാകും.

ഡോ. രവികുമാറിന്‍റെയും ശ്രീകുമാരി വിദ്യാധരന്‍റെയും മകനാണ് ഉദയ് ശങ്കര്‍. വീട്ടില്‍ പണിക്കെത്തുന്ന ബംഗാളികളുമായി സംസാരിക്കാന്‍ അച്ഛനും ഉദയ് ഒരു ആപ് ഉണ്ടാക്കി നല്‍കിയിട്ടുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഉദയിന്‍റെ സ്റ്റാര്‍ട്ടപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരമ്പരാഗത വിദ്യാഭ്യാസരീതികളില്‍ നിന്ന് മകന്‍ മാറിചിന്തിച്ചപ്പോള്‍ പൂര്‍ണപിന്തുണ നല്‍കിയതാണ് താന്‍ ചെയ്ത ഏറ്റവും നല്ല കാര്യമെന്ന് ഡോ. രവികുമാര്‍ പറഞ്ഞു. കൂടുതല്‍ പേറ്റന്‍റിനായുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

ത്രിഡിഫോര്‍ഓള്‍, എഫ്എഐനാന്‍സ, എആര്‍മിനിഗോള്‍ഫ്, ഫാംസിം, ബോക്സ്ഫുള്‍വിആര്‍, മെഡ്അല്‍ക്ക, മിസ് വാണി എഐ ടീച്ചര്‍, അഡ്വൈസ, ഹായ്ഫ്രണ്ട്, ഖോണോഝാ വിഎസ് ദി വൈറസ് വിആര്‍, കോഡ് ഭാഷ, ഡോ.ഖോണോഝാ വിഎസ് ദി വൈറസ് വിആര്‍, പോര്‍ട്ടബിള്‍ ഇന്‍റര്‍പ്രെട്ടര്‍, വ്യോ വോയിസ് യുവര്‍ ഒപീനിയന്‍ എന്നിങ്ങനെ 15 ആപ്പുകള്‍ ഉദയ് ഇതിനകം നിര്‍മ്മിച്ചിട്ടുണ്ട്. 4500 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ദ്വിദിന കോണ്‍ക്ലേവ് വെള്ളിയാഴ്ച സമാപിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല; മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (1 hour ago)

മാസപ്പടി കേസ്; പിണറായിയെ ചോദ്യം ചെയ്യാൻ ഇ.ഡി; ഇഡി സംഘത്തിന് സുരക്ഷയൊരുക്കാൻ പട്ടാളമെത്തും ; 29 കോടി മൂല്യമുള്ള സ്വത്തുക്കൾ ഒരാഴ്ച്ചയ്‌ക്കകം എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടു കെട്ടും  (1 hour ago)

വീണ വിജയന്‍ പ്രത്യേക യാതൊരു സേവനവും ചെയ്തിട്ടില്ല; പിണറായി വിജയനുമായുള്ള അടുപ്പം ഒന്നുകൊണ്ടു മാത്രമാണ് വീണയുടെ അക്കൗണ്ടിലേക്ക് കോടികള്‍ കോഴ കൊടുത്തത്; പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതിസ്ഥാനത്തേക്  (2 hours ago)

വെള്ളിയാഴ്ച കൗൺസിൽ യോ​ഗത്തിൽ സു​ഗതനെ എത്തിക്കാൻ ബിജെപിയുടെ ചടുല നീക്കം  (4 hours ago)

ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ  (4 hours ago)

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു  (5 hours ago)

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (5 hours ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (7 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (7 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (7 hours ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (7 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (8 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (8 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (16 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (16 hours ago)

Malayali Vartha Recommends