Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യ മൺസൂൺ തീവ്ര ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു; അഞ്ച് ദിവസം തീവ്ര മഴ...

19 JULY 2024 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിംഗ് ഉപഗ്രഹം വിക്ഷേപിച്ച് ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ്20: 'നിള' സാറ്റലൈറ്റ് വിക്ഷേപിച്ചത് സ്പേസ് എക്സ് ട്രാന്‍സ്പോര്‍ട്ടര്‍ -13 എക്സോലോഞ്ച് വഴി

പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവ'ത്തിന് വര്‍ണാഭമായ തുടക്കമായി

കാലാവസ്ഥയെയും കാലാവസ്ഥ ശാസ്ത്രത്തെയും കുറിച്ച് അറിയാൻ ആഗ്രഹമുള്ള കുട്ടികളാണോ നിങ്ങൾ, എങ്കിൽ ഇതാ നിങ്ങൾക്ക് സുവർണ്ണാവസരം.. ദേശീയ കാലാവസ്ഥ ഒളിമ്പ്യാഡ് 2025..

ഹണിമൂണിന് പോലും ഇത്രേം സന്തോഷം ഉണ്ടായിരുന്നോ ദിവ്യേച്ചീ ..വീര വളയും പട്ടും... സ്റ്റേഷനിൽ ബ്യൂട്ടീഷനും...

ബൈബിൾ പാരമ്പര്യമനുസരിച്ച്, സൃഷ്ടി പൂർത്തിയാക്കിയ ശേഷം ദൈവം വിശ്രമിച്ച ഏഴാം ദിവസം

കേരളത്തിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ആദ്യ മൺസൂൺ തീവ്ര ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു. വരും ദിവസങ്ങളിൽ വടക്കുപടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ജാർഖണ്ഡ്, ബിഹാർ എന്നിവയുടെ മുകളിലൂടെ സഞ്ചരിച്ച ഒഡിഷ തീരത്തെ പുരിക്ക് സമീപം കരയിൽ പ്രവേശിച്ചേക്കും. ജൂലൈ 22, 23 വരെ മാത്രമേ ഇതിന്റെ പ്രഭാവം കാണുകയുള്ളൂ. കേരളത്തിൽ ജൂലൈ 22 കഴിഞ്ഞാൽ മഴ കുറയുമെന്ന് കുസാറ്റ് റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ.എം.ജി.മനോജ് വ്യക്തമാക്കി.

അറബിക്കടലിൽ വടക്കൻ കേരള തീരത്ത് ന്യൂനമർദപാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. വടക്കൻ കേരളത്തിൽ ഇപ്പോൾ കാണുന്ന അതിശക്തമായ മഴ പരമാവധി മൂന്നുദിവസം മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകഴിഞ്ഞാൽ കേരളത്തിൽ എല്ലായിടത്തും സാധാരണ മഴയായിരിക്കും. അതേസമയം, കർണാടക തീരദേശ മേഖലയിൽ 28 വരെ ശക്തമായ മഴയുണ്ടാകും. ഈ വർഷം അവസാനത്തോടെ പസഫിക് സമുദ്രത്തിൽ ലാനിന ഉണ്ടാകാൻ സാധ്യതയുണ്ട്. ഇപ്പോൾ ലാനിന വാച്ചാണ് നിലനിൽക്കുന്നത്. മൂന്ന് ഘട്ടമായാണ് ലാനിനയുടെ വരവ്. ലാനിന വാച്ച്, ലാനിന അലർട്ട്, ലാനിന. ഇപ്പോൾ ആദ്യഘട്ടത്തിലാണ് നിലനിൽക്കുന്നത്.

അതിനിടെ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇനങ്ങനെയാണ്... വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 19-07-2024: കോഴിക്കോട്, വയനാട് , കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

 

മഞ്ഞ അലർട്ട്
19-07-2024: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
20-07-2024: കോഴിക്കോട്, വയനാട് , കണ്ണൂർ, കാസറഗോഡ്
21-07-2024: കണ്ണൂർ, കാസറഗോഡ്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (32 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (55 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (14 hours ago)

Malayali Vartha Recommends