Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...


പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...


മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...


മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....

'ഇരിപ്പിട ശില്‍പം' പുരുഷ ലൈംഗികാവയവം മെട്രോ ട്രെയിനിന്റെ ഇരിപ്പിടത്തില്‍, സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളെ ചെറുക്കാനുള്ള കാമ്പയിന്‍

06 APRIL 2017 10:56 PM IST
മലയാളി വാര്‍ത്ത

മെക്‌സിക്കോയിലെ മെട്രോ ട്രെയിനില്‍ പുരുഷന്റെ ലൈംഗികാവയവത്തോടു കൂടി പ്രത്യക്ഷപ്പെട്ട പ്രത്യേക സീറ്റ് യാത്രക്കാരില്‍ അസ്വസ്ഥതയുണ്ടാക്കുന്നു. അസ്വസ്ഥത മാത്രമല്ല പുരുഷന്റെ ലൈംഗികാവയവത്തെ തുറന്നു കാട്ടുന്ന 'ഇരിപ്പിട ശില്‍പം' അനുചിതവും അവഹേളനവുമാണെന്നാണ് പലരുടെയും അഭിപ്രായം.

ഇത്തരത്തില്‍ അനുചിതവും അവഹേളനവും ആയി തോന്നിയെങ്കില്‍ അത് തന്നെയാണ് അതിന്റെ സൃഷ്ടാവ് ഉദ്ദേശിച്ചതും. ഈ ഇരിപ്പിടത്തില്‍ ഇരിക്കുന്നത് അരോചകവും അസഹ്യവുമായി കരുതുന്നുണ്ടോ, എങ്കില്‍ നിത്യേന തന്റെ യാത്രകളില്‍ ഒരു സ്ത്രീ അനുഭവിക്കുന്ന ലൈംഗിക കയ്യേറ്റങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ബുദ്ധിമുട്ട് ഒന്നുമല്ലെന്നാണ് മെക്‌സിക്കോ, രാജ്യത്തെ ജനങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നത്.

സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളെ ചെറുക്കാനുള്ള വീഡിയോ കാമ്ബയിനിന്റെ ഭാഗമായി തത്കാലത്തേക്ക് സ്ഥാപിച്ചതാണ് ഈ ഇരിപ്പിടം. യു എന്‍ സ്ത്രീ സംഘടനയും മെക്‌സിക്കന്‍ സിറ്റി അധികൃതരും ചേര്‍ന്നാണ് ഈ കാമ്ബയിന് തുടക്കമിട്ടത്.

ഇരിപ്പിടം സ്ഥാപിച്ച ശേഷമുള്ള യാത്രക്കാരുടെ അനുഭവം വ്യക്തമാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പലരും ഈ ഉദ്യമത്തെ സ്വാഗതം ചെയ്‌തെങ്കിലും ഇത്തരത്തില്‍ ലൈംഗികാവയവങ്ങളെ പൊതു മധ്യത്തില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള കാമ്ബയിന്‍ മാന്യമല്ലെന്ന അഭിപ്രായവുമുണ്ട്.

സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക കയ്യേറ്റങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ പരിപാടികള്‍ പലപ്പോഴും സ്ത്രീകള്‍ക്കുള്ള ഉപദേശം മാത്രവും അവരുടെ ശരീരങ്ങളെ തുറിച്ച് നോട്ടങ്ങള്‍ക്ക് കൂടുതല്‍ എറിഞ്ഞു കൊടുക്കുന്നതും ആകുന്ന കീഴ്വഴക്കത്തിന് അപവാദമാണ് ഈ കാമ്ബയിന്‍. സ്ത്രീകളുടെ ലൈംഗികാവവയവങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളോ സ്ത്രീകളുടെ മാനസികാവസ്ഥയെ കുറിച്ചോ ഉള്ള ഉപരിപ്ലവ സംവാദങ്ങളോം വെച്ചു പുലര്‍ത്താതെ പുരുഷന്റെ ശരീര അവയവങ്ങളെ ഉപയോഗപ്പെടുത്തി കൃത്യമായ രാഷ്ട്രീയവും സ്ത്രീ പക്ഷബോധവും പുലര്‍ത്തുന്നു ഈ കാമ്ബയിന്‍.

2014ല്‍ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ സര്‍വ്വെ പ്രകാരം പൊതുഗതാഗത മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും അധികം സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയാവുന്നത് മെക്‌സിക്കോയിലാണെന്ന റിപ്പോര്‍ട്ട പുറത്ത് വന്നിരുന്നു. ഈ റിപ്പോര്‍ട്ട് ഗൗരവമായി എടുത്ത് കൊണ്ട് സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വ്വീസുകളും തീവണ്ടിയില്‍ പ്രത്യേക കോച്ചുകളും മെക്‌സിക്കന്‍ നഗരത്തില്‍ നടപ്പിലാക്കുകയും ചെയ്തു. മാത്രമല്ല അക്രമിക്കാന്‍ വരുമ്‌ബോള്‍ വിസിലടിക്കാന്‍ ഭരണാധികാരികള്‍ പ്രത്യേക ശബ്ദമുണ്ടാക്കുന്ന വിസിലുകളും സ്ത്രീകള്‍ക്ക് നല്‍കിയിരുന്നു. ഇത്തരത്തില്‍ നടക്കുന്ന ബോധവത്കരണങ്ങളുടെയും ഇടപെടലുകളുടെയും തുടര്‍ച്ചയാണ് ഈ 'ഇരിപ്പിട ശില്‍പം'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊളംബിയയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി  (1 hour ago)

കുടുംബവഴക്കിനിടെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു  (1 hour ago)

തിരുവനന്തപുരത്ത് രാത്രി മഴ...! 4 ദിവസം കൊടും മഴ വമ്പൻ റഡാർ ചിത്രങ്ങൾ പുറത്ത്  (3 hours ago)

മജിസ്‌ട്രേറ്റിന് മുന്നിൽ ആയങ്കിയുടെ ലേഡി അഭിഭാഷകയുടെ ട്വിസ്റ്റ്...! ജാമ്യം വേണ്ടെന്ന്..ആയങ്കി ജയിലിൽ..! രണ്ട് ദിവസം ലോഡ്ജിൽ വമ്പൻ പ്ലാൻ..!!  (3 hours ago)

UAE-ലെ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്ത് ഭരണാധികാരി..! ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക യാത്രയ്ക്ക് മുൻപേ സംഭവിക്കുന്നത്  (4 hours ago)

മേഘവിസ്ഫോടനം, മഴ കുറയുന്ന ലക്ഷണമില്ല..! കൊടും മഴ...വെള്ളം പൊങ്ങി ജനങ്ങൾ വലയുന്നു..രാജ്യതലസ്ഥാനത്ത്  (4 hours ago)

പള്ളിക്ക് മുന്നിൽ രക്തം ഛർദിച്ച് കുഴഞ്ഞ് വീണ് ലഷ്‌കര്‍ കമാന്‍ഡര്‍...! വിഷപ്രയോഗം കൊലപാതകം..?!  (4 hours ago)

കോവളം തീരത്ത് അടിഞ്ഞ് കൂടി ഈ വസ്തു..! ശക്തമായ മഴയ്ക്ക് പിന്നാലെ...തിരുവനന്തപുരത്ത് മഴയോട് മഴ...! ഈ ജില്ലകളിൽ അവധി  (4 hours ago)

ഒന്നും ഉരിയാടാതെ പ്രതിപക്ഷ നേതാവ്.. ആയങ്കി കഴിഞ്ഞാൽ ലിസ്റ്റിൽ ഗോവിന്ദനും പിണറായിയും  (4 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (4 hours ago)

ശാസ്തമംഗലം അജിത്തിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ വിയർത്തൊലിച്ചു..T G-ക്ക് ജാമ്യം..! കോടതിയിൽ സംഭവിച്ചത് ഇത്  (4 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (4 hours ago)

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...  (6 hours ago)

കുസാറ്റ് അംഗീകൃത ഡിസൈൻ, ഡാറ്റാ സയൻസ് കോഴ്സുകള്‍ക്ക് 100% സ്‌കോളർഷിപ്പുമായി ഇൻസൈറ്റ് എജുക്കേഷണൽ ട്രസ്റ്റ്...  (6 hours ago)

നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...  (6 hours ago)

Malayali Vartha Recommends