Widgets Magazine
11
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല... പവന് 58,200 രൂപ എന്ന നിലയിലും, ഗ്രാമിന് 7,275 രൂപ എന്ന നിലയിലുമാണ് വിപണി നിരക്ക്...ട്രംപ് വിജയിച്ചതോടെ ആ​ഗോള തലത്തിൽ സ്വർണവിലയിൽ ഇടിവ് വന്നിരുന്നു...


യെമനിലെ ഹൂതി ലക്ഷ്യങ്ങൾക്കെതിരെ യുഎസ് തുടർച്ചയായി ആക്രമണം നടത്തി... ആയുധ സംഭരണ ​​കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കൊണ്ടുള്ള ആക്രമണം..അമേരിക്കയുടെ സംഹാര താണ്ഡവം നടന്നിരിക്കുന്നത്..


സ്വരാജ് ഗേറ്റ് പരിസരത്ത് ‘യക്ഷി’യെ കണ്ടെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം... അന്വേഷണം തുടങ്ങി വിതുര പൊലീസ്...അസ്വാഭാവിക വേഷം ധരിച്ച യുവതിയുടെ ചിത്രമാണ് ‘യക്ഷി’യെന്ന പേരിൽ പ്രചരിച്ചത്...


തെന്മലയിൽ സ്ത്രീ സുഹൃത്തിന്റെ വീട്ടിൽനിന്നും വിളിച്ചിറക്കി യുവാവിനെ, പോസ്റ്റിൽ കെട്ടിയിട്ട് നഗ്നനാക്കി മർദിച്ചു...വ്യക്തിവിരോധമാണ് സദാചാര ഗുണ്ടായിസത്തിലേക്ക് വഴി വച്ചത്...


പാലക്കാട്ട് കള്ളപ്പണ ആരോപണം വീണ്ടും സജീവമാക്കി സിപിഎം...ശക്തമായ അന്വേഷണം വേണമെന്ന് എംവി ഗോവിന്ദൻ...പാലക്കാട് ഇനിയും ബോംബുകൾ പൊട്ടും... പാർട്ടിക്ക് റിപ്പോർട്ട് കിട്ടിയിട്ടുണ്ട്...

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ്,ദുരന്തനിവാരണ അതോറിറ്റി എന്തിനും തയ്യാറായി സുസജ്ജമായ് നില്‍ക്കുന്നു

18 MAY 2024 08:29 PM IST
മലയാളി വാര്‍ത്ത

പത്തനംതിട്ടയില്‍ കലിതുള്ളി പെയ്ത് മഴ. ജില്ലയില്‍ രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു ജനങ്ങള്‍ ആശങ്കയില്‍. ശബരിമല പാതയില്‍ ളാഹയില്‍ രണ്ടു മണിക്കൂറിനിടെ 121 മില്ലിമീറ്റര്‍ മഴ പെയ്തു. കോന്നിയില്‍ 66 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ പത്തനംതിട്ടയില്‍ രാത്രികാല യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. 19 മുതല്‍ 23 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത് . ഗവിയുള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നിരോധനം ഉണ്ട് . രാത്രി ഏഴുമണിക്ക് ശേഷമുള്ള യാത്രകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ഉത്തരവുണ്ട്.

റാന്നി പെരുനാട് മാടമണ്‍ വള്ളക്കടവിന് സമീപം ശബരിമല ദര്‍ശനത്തിന് ശേഷം തിരിച്ചു വന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ്സിനു മുകളില്‍ ശക്തമായ കാറ്റിലും മഴയെത്തും ബദാം മരം ഒടിഞ്ഞു വീണു. ഡ്രൈവര്‍ക്ക് നിസാര പരുക്കേറ്റു. ബസിന്റെ മുന്നിലെ ചില്ല് പൂര്‍ണമായും തകര്‍ന്നു. കാലവര്‍ഷത്തിന്റെ ഭാഗമായി ശക്തമായ കാറ്റ് വീശുന്നതിനുള്ള സാധ്യതാ മുന്നറിയിപ്പുള്ളതിനാല്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടേയും ഉടമസ്ഥതയിലുള്ള അപകട ഭീഷണിയുയര്‍ത്തുന്ന വൃക്ഷങ്ങളും വൃക്ഷശാഖകളും ബന്ധപ്പെട്ടവര്‍ അടിയന്തരമായി മുറിച്ച് മാറ്റണം. വീഴ്ച വരുത്തുന്ന പക്ഷം ഇതു സംബന്ധിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കുമുള്ള ബാധ്യത വൃക്ഷങ്ങള്‍ നില്‍കുന്ന ഭൂമിയുടെ ഉടമസ്ഥര്‍ക്കായിരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷണന്‍ അറിയിച്ചു.

രണ്ടു ദിവസമായി ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിങ് എന്നിവയും 23 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല.

ഉദ്യോഗസ്ഥര്‍ ഹാജരാകണം

ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും മറ്റു അനുബന്ധ പ്രവര്‍ത്തനളും സുഗമമായും സമയബന്ധിതമായും നിര്‍വഹിക്കുന്നതിനും ഇന്ന് (19) മുതല്‍ മെയ് 23 വരെ ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരക്കേണ്ടതും, തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും, പ്രാദേശിക അഥോറിറ്റികളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും ഓഫീസുകളില്‍ കൃത്യമായി ഹാജരാകാന്‍ നിര്‍ദ്ദേശിക്കേണ്ടതും, ജില്ലാ ദുരന്തനിവാരണ അഥോറിറ്റി/ അഥോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അവരുടെ സേവനം അതാതിടങ്ങളില്‍ ലഭ്യമാക്കേണ്ടതുമാണെന്നും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി. ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങളാല്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ എന്നിവര്‍ക്ക് ഉത്തരവ് ബാധകമല്ല.

പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിലേക്കായി നാളെ മുതല്‍ 23 വരെ ജില്ലയിലെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനവും, മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മ്മിക്കുക, നിര്‍മ്മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം2005 പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ പരാതിപ്പെടാവുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവധിക്ക് നാട്ടിൽപോയി വന്നത് എട്ട് മാസം മുമ്പ്, സൗദിയിൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു...!!!  (1 hour ago)

നിയമലംഘകരായ പ്രവാസികളെ കണ്ടെത്താൻ വിവിധയിടങ്ങളിൽ ശക്തമായ പരിശോധന, സൗദിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് ഇരുപതിനായിരത്തിലേറെ പേർ, നേരത്തേ വിവിധ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായ 9,254 പ്രവാസികളെ നാടുകടത്ത  (1 hour ago)

അമിത വേഗതയിൽ പിറകിലേക്ക് എടുത്ത വാഹനം ഇടിച്ചു തെറിപ്പിച്ചു, സൗ​ദിയിൽ ഗുരുതര പരിക്കുകളോടെ ചികിത്സക്കിടെ മരിച്ച പ്രവാസിയുടെ മൃതദേഹം ഖബറടക്കി...!!!  (2 hours ago)

എത്രയും വേഗം തന്നെ അത് പൂര്‍ത്തിയാക്കണം, പ്രവാസികൾക്കുള്ളിൽ ആശങ്കകൾ നിലനിൽക്കെ വീണ്ടും മുന്നറിയിപ്പ് നൽകി കുവൈത്ത്, ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാത്തവരുടെയും ആശ്രിതരുടെയും റസിഡന്‍സി വിസകള്‍  (3 hours ago)

കേന്ദ്രമന്ത്രിയാവാൻ സാധ്യതയുള്ള വ്യക്തിയെ ആയിരിക്കണം വയനാട്ടിൽ നിന്നും വിജയിപ്പിക്കേണ്ടത്; വയനാട്ടിൽ നിന്നും നവ്യ ഹരിദാസ് വിജയിച്ചാൽ കേന്ദ്രമന്ത്രിയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ പിറന്നാളാഘോഷം പൊതുനിരത്തിൽ  (6 hours ago)

തനിക്ക് പത്തനംതിട്ടയിലെ മാത്രമല്ല, പാലക്കാട്ടെയും കേരളത്തിലെയും സാധാരണ സിപിഎം പ്രവർത്തകരുടെ പിന്തുണയുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ  (6 hours ago)

പത്തനംതിട്ട സ്വദേശിയായിട്ടുള്ള പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് സിപിഎം പത്തനംതിട്ട ജില്ലാഘടകം പിന്തുണ നൽകിയത് ഡീലിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (6 hours ago)

കേരള സർക്കാരിന്റെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രമാണ് ബ്യൂറോക്രസിയുടെ അഴിഞ്ഞാട്ടത്തിനു മുഖ്യകാരണം; തുറന്നടിച്ച് ചെറിയാൻ ഫിലിപ്പ്  (6 hours ago)

ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (6 hours ago)

ഈ മാസം 10 മുതൽ 14 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്  (7 hours ago)

കോട്ടയം ഏറ്റുമാനൂരിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; നിർണായക സിസിടിവി ദൃശ്യങ്ങളും പുറത്ത്  (7 hours ago)

കളക്ടര്‍ ബ്രോയ്‌ക്കെതിരെ മുന്‍ ധനമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി എം ഗോപകുമാര്‍  (7 hours ago)

ട്രെയിൻ വരാൻ അര മണിക്കൂർ; റെയിൽ പാളത്തിൽ വിള്ളൽ; ഉടനടി സംഭവിച്ചത്  (7 hours ago)

തിരുവനന്തപുരം മാനവീയം വീഥിക്കു സമീപം യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു; കേസിൽ സുഹൃത്തായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

Malayali Vartha Recommends