ജേക്കബ് തോമസിനെ വിമര്‍ശിച്ച് സെന്‍ കുമാര്‍, ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ടി.പി. സെന്‍കുമാര്‍

ജേക്കബ് തോമസ് ഐപിഎസിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുമെന്നു ഡിജിപി ടി.പി. സെന്‍കുമാര്‍. ബാര്‍ക്കോഴ കേസ് ഒരിക്കലും ജേക്കബ് തോമസ് അന്വേഷിച്ചിട്ടില്ല. തന്നെ ബാര്‍ക്കോഴ കേസില്‍ നിന്നും ഒഴിവാക്കിയതായി ജേക്കബ് തോമസ് പറയുന്നതു മറ്റേതെങ്കിലും കാരണങ്ങള്‍ കൊണ്ടായിരിക്കുമെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. വിന്‍സന്റ് എം. പോള്‍ ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും സെന്‍കുമാര്‍ പറഞ്ഞു. കേസില്‍ ഇടപെടുവാന്‍ മേലുദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ടെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ കോടതി പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്റ് എം പോള്‍ ഇന്നലെ സ്ഥാനമൊഴിഞ്ഞിരുന്നു. അതിനുപിന്നാലെ മാണിക്കെതിരെയുള്ളതുടരന്വേഷണ ഉത്തരവ് പുറത്തുവന്ന സാഹചര്യത്തില്‍ സത്യംജയിച്ചെന്ന് ഡിജിപി ജേക്കബ് തോമസ് പ്രതികരിച്ചിരുന്നു. മന്ത്രി കെ.എം മാണി പ്രതിയായ ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത് സ്വഭാവിക നടപടിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു. മാണിയെ പിന്തുണക്കാന്‍ താന്‍ പ്രതിയായ പാമോയില്‍ കേസിന്റെ അവസ്ഥ എന്തായെന്നും അദ്ദേഹം ചോദിച്ചു.
പാമോയില്‍ കേസില്‍ താന്‍ രാജിവെച്ചിരുന്നെങ്കില്‍ ജനങ്ങള്‍ എന്തു പറയുമായിരുന്നു. പിന്നീട് തന്നെ കുറ്റവിമുക്തനാക്കിയ കാര്യം ഓര്‍മ്മിപ്പിച്ച് ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിജിലന്‍സിന്റെ ചുമതല തനിക്കായതിനാല്‍ ആ വകുപ്പ് താന്‍ കൈമാറുകയായിരുന്നു. ഇന്ത്യയില്‍ ഇത്തരം നിരവധി കേസുകള്‍ വന്നിട്ടുള്ളതാണ്. സി.ബി.ഐ കൊടുത്തിട്ടുള്ള എത്ര കേസുകളില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു മുഖ്യമന്ത്രി ചോദിച്ചു. കോടതി ചെയ്തത് നിയമനടപടിയുടെ ഭാഗമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോളിന്റെ സ്ഥാനമൊഴിയാനുള്ള തീരുമാനം അദ്ദേഹത്തിന്റെ മനസാക്ഷി അനുസരിച്ച് ചെയ്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha