ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്ന് വിഎസ്

മകനെതിരായ കേസെന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് വി എസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടിക്കും മാണിക്കുമെതിരായ പോരാട്ടത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നും വി എസ്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ആനുകൂലമായ വിധിയെഴുത്താണ് സംഭവിക്കാന്‍ പോകുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കോടിയേരി ജൂണിയര്‍ ബേസിക് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2005 ല്‍ ഞങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോള്‍ 13 ജില്ലകളിലും ഭൂരിപക്ഷം നേടി. അതുതന്നെയാണ് ഈ തെരഞ്ഞെടുപ്പിലും സംഭവിക്കാന്‍ പോകുന്നത്. മാറ്റത്തിന്റെ കാറ്റ് ഇടതിനൊപ്പമാണെന്നും വിഎസ് പറഞ്ഞു.
അഴിമതിയെ കുറിച്ചു വിവിധ ഏജന്‍സികള്‍ അന്വേഷിച്ചതാണ്. അവരാരും അഴിമതി കണ്ടെത്തിയില്ല. തിരഞ്ഞെടുപ്പു കാലത്തു വിവരം പുറത്തു വന്നത് എങ്ങനെയെന്നും അരുണ്‍കുമാര്‍ ചോദിച്ചു. അരുണ്‍കുമാര്‍ 40 ലക്ഷം രൂപയുടെ അഴിമതി നടത്തിയതായാണ് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ചേര്‍ത്തലയിലെ കയര്‍ഫെഡ് ഗോഡൗണ്‍ അഴിമതിയില്‍, ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയെന്ന അഴിമതി നിരോധന നിയമത്തിലെ കുറ്റത്തിന് അരുണ്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് വിജിലന്‍സ് ശുപാര്‍ശ.
കയര്‍ഫെഡ് എംഡിയായിരിക്കെ അരുണ്‍കുമാര്‍ നടത്തിയ അഴിമതിയില്‍ വിഎസിന്റെ മറ്റൊരു ബന്ധുവും കണ്‍സല്‍ട്ടന്റുമായ ആര്‍.കെ.രമേഷ്, കരാറുകാരന്‍ മുഹമ്മദ് അലി എന്നിവര്‍ കൂട്ടുപ്രതികളെന്നും വിജിലന്‍സ് കണ്ടെത്തി. മൂന്നുപേരെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ശുപാര്‍ശ ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha