ഓണം ! പൊന്നോണം !

പരസ്പരം സ്നേഹം പങ്കുവെച്ചും, സഹകരിച്ചും, ഉല്ലസിച്ചും, ഐക്യത്തോടെ ആനന്ദത്തിലാറാടന്ന ഉത്സവദിവസങ്ങളാണ് പൊന്നോണ നാളുകള്‍! നിറവിന്റെ പ്രതീകമാണ് ഓണം. ആയിരം ആണ്ടുകക്കപ്പുറത്തുനിന്നു നന്മയുടെയും വിശ്വാസത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ഓർമ്മകൾ നമ്മുടെ മനസ്സിനെ തഴുകുന്നു.
ദേവന്മാർക്ക് പോലും അസൂയ ഉണ്ടാക്കുന്ന ഐശ്വര്യപൂർണമായി രാജ്യം ഭരിച്ച ഒരു രാജാവിന്റെ ഓർമകളിൽ മലയാളിയുടെ മനസ്സ് ദീപ്തമാകുന്നു. ഓരോ തലമുറ വരുമ്പോഴും വീണ്ടും പുതുമയോടെ നില്‍ക്കുന്ന ഒന്നാണ് മാവേലിയും മാവേലി മന്നന്റെ പാട്ടും. പ്രശസ്തമായ 'മാവേലി നാട് വാണീടും കാലം " എന്ന് തുടങ്ങുന്ന പാട്ട് കൊച്ചു കുഞ്ഞുങ്ങൾ പോലും ഇന്നും ഈണത്തിൽ പാടി നടക്കുന്നുണ്ട്. കേരളീയ സംസ്‌ക്കാരത്തിന്റെയും നാമെല്ലാം ഒന്നാണെന്ന ഒരോർമ്മപ്പെടുത്തലും കൂടിയാണ് ഈ വരികൾ.

ജീവിതത്തിന്റെ ഉത്സവം എന്നാണ് ഓണത്തെ വിശേഷിപ്പിക്കുന്നത്.ശരിയാണ് ,ഒരു പക്ഷെ ഓണത്തിന് അതിനേക്കാള്‍ വലിയൊരു നിര്‍വ്വചനം നൽകാനാവില്ല.
https://www.facebook.com/Malayalivartha























