Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ആറ് മാസത്തിനിടെ ഇടുക്കി സ്വദേശിനിയായ യുവതി ഫേസ്ബുക്കിലൂടെ കെട്ടിയത് രണ്ട് തവണ, പിന്നെ സംഭവിച്ച ട്വിസ്റ്റ് ഇങ്ങനെ...

02 SEPTEMBER 2017 11:50 AM IST
മലയാളി വാര്‍ത്ത

ഐപിഎസുകാരന്‍ ചമഞ്ഞ യുവാവിനെ ഉപ്പുതറയിലെത്തിച്ചത് ഉപ്പുതറ സ്വദേശിനിയായ യുവതിയുടെ ഫെയ്‌സ് ബുക്ക് പ്രണയം. ആറുമാസത്തിനിടെ യുവതിയുടെ ഫെയ്‌സ്ബുക്ക് പ്രണയത്തില്‍ കുടുങ്ങിയത് രണ്ടു യുവാക്കളാണ്. ആദ്യ ഇര ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന ആലപ്പുഴസ്വദേശിയാണ്. ഗള്‍ഫില്‍നിന്നും അവധിക്ക് നാട്ടിലേക്കുതിരിച്ച ആലപ്പുഴ സ്വദേശി എത്തിയത് ഉപ്പുതറയിലെ യുവതിയുടെ വീട്ടിലായിരുന്നു. പിന്നീട് ആര്‍ഭാടമായൊരു വിവാഹവും കഴിഞ്ഞ് ഗള്‍ഫുകാരനുമായി യുവതി ജീവിതം ആരംഭിച്ചു. ആലപ്പുഴയില്‍ ഭാര്യയും രണ്ടു കുട്ടികളുമുള്ള ഗള്‍ഫുകാരന്‍റെ ആദ്യഭാര്യ ഭര്‍ത്താവിനെ വിളിച്ചിട്ട് ലഭിക്കാതായപ്പോള്‍ ഗള്‍ഫിലുള്ള സഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ഭര്‍ത്താവ് അവധിക്ക് നാട്ടില്‍ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞത്.

ഭര്‍ത്താവിനെ കാണാതായപ്പോള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിലാണ് ഗള്‍ഫുകാരന്‍ ഭര്‍ത്താവ് ഉപ്പുതറയില്‍ പുതിയബന്ധം സ്ഥാപിച്ച് കഴിയുന്നതായി കണ്ടെത്തിയത്. പണം കടംവാങ്ങിയും ബാങ്കില്‍നിന്നും ലോണെടുത്തുമായിരുന്നു ഇയാളെ വീട്ടുകാര്‍ ഗള്‍ഫില്‍ അയച്ചത്. ഗള്‍ഫില്‍നിന്നും പണം ലഭിക്കാതായതോടെ തുണിക്കടയില്‍ പണിയെടുത്താണ് ഭാര്യ ഇവരുടെ കുടുംബം പുലര്‍ത്തിയിരുന്നത്. ഇയാള്‍ ഉപ്പുതറയിലുണ്ടെന്ന് അറിഞ്ഞ് ഭാര്യയും രണ്ടു മക്കളും ഉപ്പുതറയിലെത്തിയതോടെ ഉപ്പുതറ സ്വദേശിനി ഇയാളെ ഉപേക്ഷിച്ചു. അത് കഴിഞ്ഞ മാര്‍ച്ചിലായിരുന്നു. അധിക ദിവസമെടുത്തില്ല ഫെയ്‌സ്ബുക്കില്‍ അടുത്ത ഇര വീഴാന്‍. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു ഇവരുടെ പ്രണയം തളിരിട്ടത്.

ജൂണ്‍ മാസമായപ്പോഴേക്കും ഇത് വിവാഹത്തിലെത്തി. അവികസിത പ്രദേശമായ ഉപ്പുതറയില്‍ ഐഎഎസുകാരും ഐപിഎസുകാരുമൊന്നുമില്ല. എന്നാല്‍ സാധാരണ മൂന്നു മുറികളുള്ള അധികം വലിപ്പമില്ലാത്ത വീട് വാടകയ്‌ക്കെടുത്ത് ഐപിഎസുകാരന്‍ താമസത്തിനെത്തിയത് ജനങ്ങളില്‍ സംശയം ജനിപ്പിച്ചിരുന്നു. സ്വന്തമായി കാറുള്ള അഭിനവ ഐപിഎസ് പകല്‍ യുവതിയുമായി കറക്കത്തിലായിരിക്കും. രാത്രിയില്‍ തിരിച്ചെത്തുകയും ചെയ്യും. സമീപവാസികളുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല.
കഴിഞ്ഞ ദിവസം അഭിനവ ഐപിഎസുകാരന്‍ വടകര സ്വദേശി ഇടച്ചേരി കള്ളിക്കൂട്ടത്തില്‍ ലിജീഷ് കെ. പ്രിന്‍സിനെ പോലീസ് പിടികൂടിയപ്പോഴാണ് ഇയാള്‍ക്കും വേറെ ഭാര്യയും രണ്ടുമക്കളും ഉള്ളതാണെന്ന് അറിഞ്ഞത്. ഇയാളുടെ ആദ്യവിവാഹവും പോലീസ് ഓഫീസറാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു.

കുടുംബത്തില്‍ മാന്യമായി പെരുമാറിയിരുന്ന ലിജീഷ് ജോലിയിലാണെന്ന് വീട്ടുകാരെ തെറ്റിദ്ധിപ്പിച്ച് മാസങ്ങളോളം വീട്ടില്‍നിന്നും വിട്ടുനില്‍ക്കുമായിരുന്നു. ഇയാള്‍ പോലീസ് പിടിയിലായതിനെതുടര്‍ന്ന് ആദ്യ ഭാര്യയെ പോലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇടുക്കിയില്‍ ജോലിക്കു പോയിരിക്കുകയാണെന്നും പോലീസ് ഓഫീസറാണെന്നുമാണ് പറഞ്ഞത്. ഇയാളുടെ സഹോദരീഭര്‍ത്താവ് പോലീസ് ഉദ്യോഗസ്ഥനാണ്. ഇദേഹത്തിന്റെ പക്കല്‍നിന്നുമാണ് പോലീസ് അസോസിയേഷന്റെയും മറ്റും ബാഗുകളും മറ്റും സംഘടിപ്പിച്ചിരുന്നത്. ഇയാള്‍ രണ്ടാം ഭാര്യയോടൊപ്പം ഐപിഎസ് ബോര്‍ഡും സ്ഥാപിച്ച് താമസിച്ചിരുന്ന വീടിന്‍റെ അധികം അകലെയല്ലാതെയായിരുന്നു യഥാര്‍ഥ ഉപ്പുതറ എസ്‌ഐയും താമസിച്ചിരുന്നത്.

നാട്ടുകാര്‍ സംശയം പറഞ്ഞപ്പോഴാണ് പോലീസ് ഇയാളെകുറിച്ച് അന്വേഷിച്ചത്. ഇയാളുടെ പക്കല്‍നിന്നും പോലീസ് വേഷത്തിലുള്ള ഇയാളുടെ ഫോട്ടോയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ടാമനും പോയെങ്കിലും ഫെയ്‌സ് ബുക്കില്‍ ഇനിയും പേജുകള്‍ ഉണ്ടല്ലോ എന്ന മട്ടിലാണ് യുവതി എന്നാണ് നാട്ടുകാര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (2 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (3 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (4 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (4 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends