ദിലീപിന്റ അപേക്ഷ എതിര്‍ത്ത് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപ് ജയിലില്‍നിന്ന് പുറത്തുപോകാന്‍ അനുമതി തേടി കോടതിയില്‍ നല്‍കിയ അപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. ഈ മാസം ആറാം തീയ്യതി അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ജയിലില്‍ നിന്ന് പുറത്ത് പോകാന്‍ അനുവദിക്കണമെന്നാണ് ദിലീപിന്റെ അപേക്ഷ.
സെപ്തംബര്‍ ആറിന് രാവിലെ 7 മുതല്‍ 11 വരെ വീട്ടില്‍ പോകാന്‍ അനുവദിക്കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിലാണ് അപേക്ഷ നല്‍കിയത്. ഇത് ഇന്ന് പരിഗണിക്കും.
അതേസമയം ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 16 വരെ നീട്ടി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ദിലീപിനെ കോടതി മുമ്പാകെ ഹാജരാക്കിയത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്.
https://www.facebook.com/Malayalivartha
























