ദിലീപ് പുതിയ തന്ത്രങ്ങൾ മെനയുമ്പോൾ എല്ലാം പൊളിച്ചടുക്കി പ്രോസിക്യൂഷൻ

ദിലീപിനെ ജയിലില്‍നിന്ന് പുറത്തുവിടുന്നതില്‍ എതിര്‍പ്പ് അറിയിച്ച് പ്രോസിക്യൂഷന്‍ രംഗത്ത്. അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിനെ അനുവദിക്കരുതെന്ന് പ്രോസക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷവും അച്ഛന്റെ ശ്രാദ്ധത്തില്‍ ദിലീപ് പങ്കെടുത്തിട്ടിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി കോടതിയിലാണ് ദിലീപ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാതിരിക്കാനാവില്ലെന്നും ജയിലില്‍ നിന്ന് പൊലീസ് കാവലില്‍ ബലിയിടാന്‍ പോയി വരാമെന്നും ദിലീപ് അപേക്ഷയില്‍ വ്യക്തമാക്കി. ഈ മാസം ആറിനാണ് ചടങ്ങ്.
അതേസമയം, ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 16 വരെ നീട്ടി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ദിലീപിനെ കോടതി മുമ്പാകെ ഹാജരാക്കിയത്. എന്തെങ്കിലും പരാതിയുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ദിലീപിന്റെ മറുപടി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

https://www.facebook.com/Malayalivartha
























