അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാൻ ദിലീപിന് അനുമതി

യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനാക്കുറ്റത്തിന് റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന് അച്ഛന്റെ ശ്രാദ്ധത്തിനു പങ്കെടുക്കാൻ കോടതി അനുമതി നല്‍കി. ദിലീപിന്റെ അപേക്ഷ അങ്കമാലി കോടതി അംഗീകരിച്ചു. അച്ഛന് ബലിയിടാന്‍ ദിലീപിന് ജയിലിൽ നിന്ന് പുറത്തിറങ്ങാം. ബുധനാഴ്ച ദിലീപിന് ജയിലില്‍ നിന്ന് വീട്ടിലെത്തി ചടങ്ങില്‍ പങ്കെടുക്കാം.
സെപ്റ്റംബർ ആറിനു രാവിലെ എഴു മുതൽ 11 വരെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാണ് നടന്റെ ആവശ്യം. ദിലീപിന്റെ റിമാൻഡ് കാലാവധി ഈമാസം 16 വരെ നീട്ടിയിരുന്നു. അതേസമയം, ദിലീപിനെ ജയിലിൽനിന്ന് പുറത്തുവിടുന്നതിൽ എതിർപ്പുമായി പ്രോസക്യൂഷന്‍ രംഗത്തെത്തിയിരുന്നു. വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ ദിലീപിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു.കഴിഞ്ഞ വര്‍ഷവും അച്ഛന്റെ ശ്രാദ്ധ ദിനത്തില്‍ ദിലീപ് പങ്കെടുത്തില്ല. കഴിഞ്ഞ വര്‍ഷം ഈ ദിവസം ദിലീപ് തൃശൂരിലായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.
യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ ഗൂഢാലോചന ആരോപിച്ചാണ് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ പത്തിനായിരുന്നു അറസ്റ്റ്. പിന്നീട് അങ്കമാലി കോടതിയേയും ഹൈക്കോടതിയേയും ഒന്നിലേറെ തവണ ജാമ്യത്തിനായി സമീപിച്ചിരുന്നെങ്കിലും പുറത്തിറങ്ങാനായില്ല.
https://www.facebook.com/Malayalivartha
























