മരുന്ന് വിലയ്ക്ക് കുറച്ച് ആശ്വാസം; ജി.എസ്.ടി നിരക്ക് ഏകീകരിച്ചു

രാജ്യത്ത് വിൽക്കുന്ന മരുന്നുകളുടെ ജി.എസ്.ടി നിരക്ക് അഞ്ച് ശതമാനമാക്കാൻ ധാരണ. ഇതോടെ വിപണിയിലുള്ള 90 ശതമാനം മരുന്നുകളുടെയും വില കുറയുമെന്നാണ് പ്രതീക്ഷ.
എന്നാൽ പുതിയ വില പ്രകാരമുള്ള മരുന്നുകളെത്താൻ സമയം എടുക്കുമെന്നതിനാൽ ആദ്യ ഘട്ടത്തിൽ ചെറിയ കാലതാമസമുണ്ടാകും. ഇത് മരുന്നുക്ഷാമത്തിലേക്കും വഴിവയ്ക്കുമെന്നും ആശങ്കയുണ്ട്.
73 ശതമാനം മരുന്നുകൾക്ക് 12 ശതമാനം ജി.എസ്.ടിയും ബാക്കി 27 ശതമാനം മരുന്നുകൾക്ക് അഞ്ച് ശതമാനം ജി.എസ്.ടിയും ഏർപ്പെടുത്താനായിരുന്നു തീരുമാനം. എന്നാൽ അഞ്ച് ശതമാനം നികുതി ഏർപ്പെടുത്താൻ തീരുമാനിച്ച മരുന്നുകൾ വർഷങ്ങൾക്ക് മുമ്പേ വിപണിയിൽ നിന്ന് പിൻവലിച്ചതായിരുന്നു. ഇത് വൻ തോതിലുള്ള വിമർശനത്തിന് കാരണമായിരുന്നു.

തുടർന്ന് ഇക്കാര്യത്തിൽ ഇടപെട്ട കേന്ദ്രസർക്കാർ എല്ലാ മരുന്നുകളുടെയും ജി.എസ്.ടി അഞ്ച് ശതമാനമാക്കി നിശ്ചയിക്കുകയായിരുന്നു. ഇതോടെ മരുന്നുകൾക്ക് 7 ശതമാനം വരെ കുറവുണ്ടാകും.
https://www.facebook.com/Malayalivartha
























