ആ കാഴ്ച്ച ഹൃദയഭേദകം... ദിലീപിനെ കാണാന്‍ കാവ്യ മാധവനും മീനാക്ഷിയും ജയിലില്‍

അച്ഛന്റെ വാക്ക് ലംഘിച്ച് മീനൂട്ടി ജയിലിലെത്തി. നടി ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലിപീനെ കാണാന്‍ ഭാര്യ കാവ്യ മാധവും മീനാക്ഷിയും ആലുവ സബ് ജയിലില്‍ എത്തി. ഇരുപത്തിയഞ്ച് മിനിറ്റോളം കൂടിക്കാഴ്ച നടത്തി. കാവ്യയുടെ അച്ഛനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അറസ്റ്റിന് ശേഷം ഇവര്‍ കാണുന്നത് ഇതാദ്യം.
നേരത്തെ നാദിര്‍ഷ ദിലീപിനെ കണ്ട് ജയിലില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷമാണ് കാവ്യയും മീനാക്ഷിയും ദിലീപിനെ കാണാന്‍ എത്തിയത്. എന്നാല്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ കാവ്യ തയ്യാറായില്ല.
കഴിഞ്ഞ മാസം ആഗസ്റ്റ് 11 ന് ദിലീപിന്റെ അമ്മ സരോജം ജയിലില്‍ എത്തി മകനെ സന്ദര്‍ശിച്ചിരുന്നു. മുമ്പ് അമ്മയോടും ഭാര്യയോടും മകളോടും ജയിലില്‍ കാണാന്‍ വരരുതെന്ന് ദിലീപ് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സഹോദരന്‍ അനൂപ് ആണ് ദിലീപിനെ കാണാന്‍ എത്തിയിരുന്നത്.
കേസില്‍ ദിലീപ് കഴിഞ്ഞ അമ്പത്തിയഞ്ച് ദിവസമായി ജയിലില്‍ കഴിയുകയാണ്. ദിലീപിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ മൂന്നുപ്രാവിശ്യവും കോടതി നിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha
























