സെല്‍ഫിയില്‍ കള്ളം വെളിച്ചത്തായി... യുവാവ് അറസ്റ്റില്‍

എന്തിനും ഏതിനും പരിസരം പോലും നോക്കാതെ സെല്‍ഫിയെടുക്കുന്നവരാണ് ഇപ്പോള്‍ ഉള്ളത്. ഇവിടെ സെല്‍ഫിയില്‍ കഞ്ചാവ് ചെടി കുടുങ്ങിയതിനെ തുടര്‍ന്ന് യുവാവ് പോലീസ് പിടിയിലായി. വീടിന്റെ ടെറസില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടിയാണ് യുവാവിന്റെ സെല്‍ഫിയില്‍ കുടുങ്ങിയത്. അണക്കര ഏഴാം മൈല്‍ വിരുത്തിപറമ്പില്‍ വിമല്‍ ശ്യാം ആണ് പിടിയിലായത്. മേല്‍ക്കൂരയുടെ ഷീറ്റിന് മുകളില്‍ പ്ലാസ്റ്റിക് കവറിനുള്ളിലാണ് കഞ്ചാവ് ചെടി വളര്‍ത്തിയിരുന്നത്.
വണ്ടന്‍മേട് പോലീസിന്റെ നൈറ്റ് പട്രോളിംഗിനിടെയാണ് വിമല്‍ പിടിയിലായത്. രാത്രിയില്‍ സംശയകരമായി റോഡരുകില്‍ ഫോണ്‍ ചെയ്ത് നിന്ന പ്രതിലെ പോലീസ് പരിശോധിച്ചു. പരിശോധനയില്‍ ഇയാളുടെ ഫോണില്‍ നിന്ന് കഞ്ചാവ് ചെടിയുടെ പടം പോലീസിന് ലഭിച്ചു. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ഇയാളുടെ വീട്ടില്‍ നിന്നും കഞ്ചാവിന്റെ മൂന്ന് ചെടികള്‍ പോലീസ് കണ്ടെത്തി.
മേല്‍ക്കൂര ഷീറ്റിന്റെ പാത്തിയില്‍ ഒളിപ്പിച്ച നിലയിലാണ് ചെടി വളര്‍ത്തിയിരുന്നത്. അതേസമയം വീട്ടില്‍ മറ്റാര്‍ക്കും ഇതേക്കുറിച്ച് അറിയില്ലായിരുന്നു. കഞ്ചാവ് വളര്‍ത്തിയിരുന്ന പ്ലാസ്റ്റിക് കവറിന് മുകളിലായി കാട്ടുവള്ളികള്‍ പടര്‍ന്ന് കിടന്നിരുന്നതിനാല്‍ പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
https://www.facebook.com/Malayalivartha
























