യാത്രക്കാരൻ കണ്ടക്ടർക്ക് കൊടുത്തത് എട്ടിന്റെ പണി; പുലിവാല് പിടിച്ച് കണ്ടക്ടർ...

യാത്രക്കാരൻ ബെല്ലടിച്ചു, കെഎസ്ആർടിസി ഡ്രൈവർ ബസ് വിട്ടു. ഒടുവിൽ ബസിൽ കയറിക്കൂടാൻ കണ്ടക്ടർക്ക് പായേണ്ടിവന്നത് 10 കി.മീ. മല്ലപ്പള്ളിയിൽ നിന്നു പത്തനംതിട്ട വഴി തിരുവനന്തപുരത്തേക്കു പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് ഇന്നലെ കണ്ടക്ടറില്ലാതെ കോന്നി വരെ ഓടിയത്. രാത്രി 7.10ന് ആണ് പത്തനംതിട്ട സ്റ്റാൻഡിൽ നിന്ന് ബസ് വിട്ടത്.
കണ്ടക്ടർ ബെല്ലടിച്ചതാവാമെന്നു കരുതി ഡ്രൈവർ യാത്ര തുടരുകയായിരുന്നു. കുമ്പഴ പിന്നിട്ട് 7.40ന് ബസ് കോന്നിയിലെത്തിയപ്പോഴാണു കണ്ടക്ടറെ കാണാനില്ലെന്നു യാത്രക്കാർക്കു ബോധ്യപ്പെട്ടത്.
ഉടൻ തന്നെ ഓപ്പറേറ്റിങ് സ്റ്റേഷനിൽ ബസ് നിർത്തിയിട്ടു. പുനലൂർക്കു പോയ മറ്റൊരു കെഎസ്ആർടിസി ബസ് ‘പിടിച്ചു’ കണ്ടക്ടർ എത്തിയപ്പോഴാണു യാത്രക്കാരുടെ ശ്വാസവും നേരെ വീണത്. തുടർന്നു ബസ് 7.50നു പുറപ്പെട്ടു.
https://www.facebook.com/Malayalivartha
























