അല്‍ഫോണ്‍സ് കണ്ണന്താനം ടൂറിസം വകുപ്പ് സഹ മന്ത്രി; ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നുള്ള അല്‍ഫോണ്‍സിന് നരേന്ദ്ര മേഡി കണ്ടു വച്ച വകുപ്പും അതു തന്നെ

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വകുപ്പ് പ്രഖ്യാപിച്ചു. ടൂറിസം വകുപ്പ് സഹ മന്ത്രി സ്ഥാനമാണ് ലഭിച്ചത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നുള്ള അല്‍ഫോണ്‍സിന് നരേന്ദ്ര മേഡി കണ്ടു വച്ച വകുപ്പും അതു തന്നെ
അതേസമയം കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റ നിര്‍മല സീതാരാമന് പ്രതിരോധ വകുപ്പിന്റെ ചുമതല. ഇന്ദിരാ ഗാന്ധിക്കുശേഷം ആദ്യത്തെ വനിതാ പ്രതിരോധമന്ത്രിയാണ് നിര്‍മലാ സീതാരാമന്‍. നേരത്തേ വാണിജ്യ മന്ത്രാലയത്തിന്റെ ചുമതലയായിരുന്നു ഇവര്‍ക്ക്. സുരേഷ് പ്രഭുവാണ് പുതിയ വാണിജ്യമന്ത്രി.
ഊര്‍ജമന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന പീയുഷ് ഗോയലാണ് പുതിയ റെയില്‍വേ മന്ത്രി. രാജ്യമെങ്ങും ട്രെയിന്‍ അപകടങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ സ്ഥാനം ഒഴിയാന്‍ തയാറാണെന്നു റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























