Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ


സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം


ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....

ഇരയെ കാണാതിരുന്ന നടന്‍മാര്‍ ദിലീപിന് പിന്തുണയുമായി ജയിലില്‍

04 SEPTEMBER 2017 09:08 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ദിലീപ് ജയിലില്‍ നിന്നും താത്കാലിക പരോളില്‍ ബുധനാഴ്ച പുറത്തിറങ്ങാനിരിക്കെ സിനിമാലോകം ജയിലേക്കൊഴുകുന്നു. അതേസമയം നടന്‍മാരുടെ ഒഴുക്ക് തടയണമെന്ന ആവശ്യം ശക്തമാണ്. ദിലീപിന്റെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ സന്ദര്‍ശനം അനുവദിക്കാവൂ എന്നിരിക്കെ ദിലീപിന്റെ അനുചരന്‍മാരായ താരങ്ങള്‍ ജയിലില്‍ കൂടോടെയെത്തുന്നത് തിരക്കഥയുടെ ഭാഗമാണെന്നും പറയുന്നു. ഇവരാരും തന്നെ ഇരയെ കാണാന്‍ പോയില്ല എന്നതും വിരോധാഭാസമാണ്.

മുന്‍നിര താരവും ദിലീപിന് സിനിമയിലേക്ക് വഴിതുറക്കുന്നതില്‍ പ്രധാന പങ്കുമുളള നടന്‍ ജയറാമും മുതിര്‍ന്ന സംവിധായകരില്‍ ഒരാളായ രഞ്ജിത്തും ഇന്നും ഇന്നലെയുമായി ജയിലില്‍ എത്തിയതാണ് ഇതിലേറ്റവും ശ്രദ്ധേയവും. ദിലീപ് ജയിലിന് പുറത്തിറങ്ങും മുന്നെ മലയാള സിനിമാലോകത്ത് നിന്നും ഇനിയാരുടെയൊക്കെ പിന്തുണ ഉണ്ടാകുമെന്നാണ് എല്ലാരും ഉറ്റുനോക്കുന്നത്. നേരത്തെ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയതിലും ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.

അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ കലാഭവന്‍ ഷാജോണ്‍ ഇന്നലെ ദിലീപിനെ സന്ദര്‍ശിച്ച് 20 മിനിറ്റോളം കൂടിക്കാഴ്ച നടത്തിയതും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. കാവ്യ മാധവന്‍, സംവിധായകന്‍ നാദിര്‍ഷാ, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് എന്നിവരും ഇക്കഴിഞ്ഞ ദിവസങ്ങളിലായി ജയിലില്‍ എത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭാര്യയും നടിയുമായ കാവ്യാ മാധവനും മകളും ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് കഴിഞ്ഞ ദിവസം ജയിലില്‍ എത്തിയത്. അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് കാവ്യ എത്തിയത്.

അമ്മയുടെ അടിയന്തര എക്‌സിക്യുട്ടീവ് യോഗം ജനറല്‍ സെക്രട്ടറി മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്നാണ് ദിലീപിനെ പുറത്താക്കാന്‍ നേരത്തെ തീരുമാനമെടുത്തത്. പൃഥ്വിരാജ്, രമ്യാ നമ്പീശന്‍ തുടങ്ങിയവരുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമായിരുന്നു. അതുകൊണ്ടു തന്നെ സൂപ്പര്‍ താരങ്ങളും അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും ജയിലിലോ, താത്കാലിക പരോളില്‍ ദിലീപ് ഒരു ദിവസത്തേക്ക് പുറത്തുവരുമ്പോഴോ കൂടിക്കാഴ്ച നടത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

സെപ്റ്റംബര്‍ ആറിന് രാവിലെ ഏഴുമുതല്‍ 11വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് കോടതി അനുമതി നല്‍കിയത്. മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും ശ്രാദ്ധച്ചടങ്ങുകള്‍ കഴിഞ്ഞാലുടന്‍ ജയിലില്‍ തിരിച്ചെത്താമെന്നുളള ഉറപ്പിലുമാണ് ദിലീപിന് താത്കാലിക പരോള്‍ കോടതി അനുവദിക്കുന്നതും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (16 minutes ago)

റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...  (26 minutes ago)

ജനങ്ങളുടെ യുദ്ധം തുടങ്ങി..! പിണറായിയെ കുത്തി പുറത്താക്കും..! മുഖ്യന് ആണിയടിച്ച് ആ വീഡിയോ രാഹുൽ കത്തിച്ചു.. മട്ടന്നൂരിൽ കല്ലേറ് .  (32 minutes ago)

ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് വിജയം...  (40 minutes ago)

സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്.... എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (47 minutes ago)

സങ്കടക്കാഴ്ചയായി... തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും സുരേഷ്​ഗോപി  (2 hours ago)

നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്‌ണകുമാറിനെ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിന്റെ (എൻ.എഫ്.ഡി.സി) പാർട്ട് ടൈം ചെയർമാനായി നിയമിച്ചു  (2 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി..  (2 hours ago)

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം  (2 hours ago)

അസാമിൽ 126 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 722 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാ​ദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....  (3 hours ago)

ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...  (3 hours ago)

ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....  (3 hours ago)

Malayali Vartha Recommends