എയർഇന്ത്യ വിമാനം തെന്നി ഓടയിലിറങ്ങി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്...

എയർഇന്ത്യയുടെ വിമാനം റൺവേയിൽ ഇറങ്ങിയതിന് പിന്നാലെ തെന്നിമാാറി ഓടയിലേക്ക് ഇറങ്ങിയെങ്കിലും ആളപായമില്ല. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു സംഭവം.
അബുദാബിയിൽ നിന്ന് എത്തിയ ഐ.എക്സ് 452 വിമാനം ടാക്സി ബേയിൽ നിന്ന് പാർക്കിംഗ് ബേയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി തെന്നി ഓടയിലേക്ക് ഇറങ്ങുകയായിരുന്നു.
പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്. 102 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















