ജയിൽ അധികൃതരെ പോലും അത്ഭുതപ്പെടുത്തി മീനൂട്ടി; അച്ഛനുമായുള്ള കൂടിക്കാഴ്ചയിൽ മീനാക്ഷിയുടെ പ്രതികരണം

ദിലീപ് ആരാധകര്‍ക്ക് കുറച്ചെങ്കിലും ആശ്വാസമുള്ള വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. അച്ഛന്റെ ശ്രാദ്ധത്തിന് ദിലീപിന് വീട്ടിലേക്ക് പോകാം. ഈ വാര്‍ത്ത കേട്ട ഉടനെ ഭാര്യ കാവ്യയ്ക്ക് ദിലീപിനെ കാണണം എന്ന് വാശിയായി. ദിലീപിനെ കാണാന്‍ കാവ്യ വന്നപ്പോള്‍ കൂടെ മീനാക്ഷിയും ഉണ്ടായിരുന്നു.
ദിലീപിനെ കണ്ട് പുറത്തിറങ്ങിയ കാവ്യ മാധവനോ മീനാക്ഷിയോ കൂടെ ഉണ്ടായിരുന്ന കാവ്യയുടെ അച്ഛന്‍ മാധവനോ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ദിലീപിനെ കണ്ടതും കാവ്യ പൊട്ടിക്കരഞ്ഞു എന്നാണ് ജയിലില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ മീനാക്ഷയുടെ പ്രതികരണം ജയില്‍ അധികൃതരെ പോലും ഞെട്ടിച്ചത്രെ.
ജൂലൈ പത്തിന് ചോദ്യം ചെയ്യലിന് വേണ്ടി വീട്ടില്‍ നിന്ന് പൊലീസ് ക്ലബ്ബിലേക്ക് പോയ ദിലീപിനെ അറസ്റ്റ് ചെയ്ത് റിമാന്റില്‍ ഇടുകയായിരുന്നു. അന്‍പത്തിയാറ് ദിവസത്തിന് ശേഷം ഭര്‍ത്താവിനെ കണ്ടപ്പോള്‍ കാവ്യയ്ക്ക് കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിയാതെ കാവ്യ പൊട്ടിക്കരഞ്ഞു.
കാവ്യയും മീനാക്ഷിയും അച്ഛനും വരുന്നതിന് മുന്‍പേ ഉറ്റസുഹൃത്ത് നാദിര്‍ഷയും ജയിലില്‍ വന്ന് ദിലീപിനെ കണ്ടിരുന്നു. കണ്ടതും രണ്ട് പേരും കെട്ടിപിടിച്ചു കരഞ്ഞു എന്നാണ് വാര്‍ത്തകള്‍.

എന്നാല്‍ മീനാക്ഷിയുടെ പ്രതികരണം ജയില്‍ അധികൃതരെ അത്ഭുതപ്പെടുത്തി. ദിലീപിനെ കണ്ടപ്പോള്‍ കാര്യമായ ഭാവ വ്യത്യാസം ഒന്നും മീനാക്ഷിയുടെ മുഖത്ത് ഉണ്ടായിരുന്നില്ല. കരുത്തോടെ അച്ഛനോട് കാര്യങ്ങളെല്ലാം ചോദിച്ചറിയുകയായിരുന്നു.
ഈ വാര്‍ത്ത പുറത്ത് വന്നതോടെ മഞ്ജുവിന്റെ മകളുടെ കരുത്തിനെ കുറിച്ചാണ് ആരാധകര്‍ സംസാരിക്കുന്നത്. ഏത് സാഹചര്യത്തെയും ധൈര്യത്തോടെ നേരിടുന്ന അമ്മയുടെ മകളാണ് മീനാക്ഷി. കാര്യ ഗൗരവമുള്ള കുട്ടി എന്നൊക്കെയാണ് പൊതു സംസാരം.
https://www.facebook.com/Malayalivartha






















