ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

ദുബായിൽ നിന്നും ഓണമാഘോഷിക്കാൻ അവധിക്ക് നാട്ടിൽ എത്തിയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. കുറ്റിച്ചിറ കാരേക്കാടൻ പത്മനാഭന്റെ മകൻ വിനോദ് (39) ആണ് മരിച്ചത്. തിരുവോണ ദിവസം രാത്രി 11.30ന് കൂടപ്പുഴയിൽവച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിനോദിനെ ഉടനെ സെന്റ് ജയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ബിൻസിയെ പൂലാനിയുള്ള വീട്ടിൽ കൊണ്ടുപോയി വിട്ട് തിരിച്ച് വീട്ടിലേക്ക് മടങ്ങുന്പോഴാണ് അപകടം നടന്നത്.
https://www.facebook.com/Malayalivartha






















