ദിലീപിനെ കാണാന്‍ ആന്റണി പെരുമ്പാവൂരും എത്തി...

നടി ആകമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും എത്തി. നടിയെ ആക്രമിച്ച കേസില്‍ ജയിലിലായി ഒന്നര മാസം പിന്നിടുമ്പോള്‍ സിനിമാ ലോകം ദിലീപിന് അനുകൂലമായി തിരിയുകയാണ്. സിനിമാ പ്രവര്‍ത്തകരുടെ ഒഴുക്കാണ്. അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ നാളെ പുറത്തിറങ്ങാനിരിക്കെയാണ് താരങ്ങളുടെ ജയില്‍ സന്ദര്‍ശനം. എന്നാല്‍ ആന്റണി പെരുമ്പാവൂര്‍ എത്തിയത് പ്രത്യേക ലക്ഷ്യവുമായിട്ടെന്നാണ് സൂചന.
മോഹന്‍ലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയായ ആന്റണി പെരുമ്പാവൂര്‍ എത്തിയത് മോഹന്‍ലാലിന്റെ സന്ദേശം കൈമാറാനാണെന്ന് സൂചന. ദിലീപിന്റെ നിയമപോരാട്ടങ്ങള്‍ക്ക് തന്റെ പിന്തുണ ഉണ്ടാകുമെന്ന് ആന്റണി പെരുമ്പാവൂര്‍ വഴി മോഹന്‍ലാല്‍ അറിയിച്ചുവെന്നാണ് സൂചന. വിചാരണ കഴിയുന്നത് വരെ ജയിലിലിട്ടാലും അന്തിമ വിജയം തന്റേത് ആയിരിക്കുമെന്ന് ദിലീപ് ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞുവെന്നും റിപ്പോര്‍ട്ട്.
സുഹൃത്തിനൊപ്പമാണ് ആന്റണി പെരുമ്പാവൂര്‍ ജയിലില്‍ എത്തിയത്. ദിലീപിനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നത് വരെ കുറ്റക്കാരനായി കാണാനാകില്ല. ദിലീപിനെ ബോധപൂര്‍വം കുടുക്കിയതാണെങ്കില്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന നിലപാടിലാണ് മോഹന്‍ലാല്‍. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ഒടിയന്റെ ഷൂട്ടിംഗ് ഇടവേളയില്‍ മോഹന്‍ലാല്‍ തന്നെ ദിലീപിനെ നേരിട്ട് കാണാന്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്.
അതേസമയം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റാന്‍ മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ താരങ്ങള്‍ ധാരണ ആയതായും സൂചനയുണ്ട്. മമ്മൂട്ടിയുടേയും ഇന്നസെന്റിന്റേയും ഗണേഷ് കുമാറിന്റേയും നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha

























