അവസാനം രക്ഷപ്പെട്ടു...ചതുപ്പില്‍ കുടുങ്ങിയ ആനയെ മണിക്കൂറുകള്‍ക്കുശേഷം കരയ്ക്ക് കയറ്റി

തുറവൂരില്‍ ചതുപ്പില്‍ കുടുങ്ങിയ ആനയെ കരയ്ക്ക് കയറ്റിയത് 17 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍. തൃക്കാക്കര അമ്പലത്തിലെ ഉത്സവത്തിനുശേഷം ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലേയ്ക്ക് ലോറിയില്‍ കൊണ്ടുപോകുമ്പോള്‍ ഇടഞ്ഞോടിയ ആന ചെളിയില്‍ താഴുകയായിരുന്നു. അനന്തന്‍കരിപാടത്തെ ചതുപ്പിലാണ് ആന താഴ്ന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ എന്ന ആനയാണ് ചെളിയില്‍ താഴ്ന്നു പോയത്. ഇടഞ്ഞോടുന്നതിനിടെ ആന ഒരു വീടിന്റെ മതിലും ഓട്ടോറിക്ഷയും തകര്‍ത്തു. ഇന്ന് രാവിലെ നാലു മണിക്കാണ് ആന ചേറിലേയ്ക്ക് താഴ്ന്നുപോയത്. ചതുപ്പായതിനാല്‍ ഇവിടേക്ക് ക്രെയിന്‍ എത്തിക്കാനാകാത്തത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.
https://www.facebook.com/Malayalivartha

























