ഗൗരി ലങ്കേഷിന്റെ കൊലപാതകം ഞെട്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി

വര്‍ഗീയതക്കും അഴിമതിക്കുമെതിരെ ശക്തമായി നിലകൊണ്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്.
കര്‍ണാടകത്തില്‍ പുരോഗമന മതനിരപേക്ഷ ചിന്തകള്‍ ശക്തിപ്രാപിക്കുന്ന ഘട്ടത്തിലാണ്, കല്‍ബുര്‍ഗിയെ കൊന്ന രീതിയില്‍ ഗൗരി ലങ്കേഷിന്റെ ജീവനെടുത്തതെന്നും കൊലയാളികളെയും അവരുടെ ഉദ്ദേശ്യത്തെയും ജനങ്ങള്‍ക്കും നിയമത്തിനും മുന്നില്‍ കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാറിന് എത്രയുംവേഗം കഴിയുമെന്ന് പ്രത്യാശിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

https://www.facebook.com/Malayalivartha

























