ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെ ദിലീപിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍!

നടിയെ ആക്രമിച്ച കേസില്‍ ആലുവാ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് മേക്കപ്പ് ചെയ്യാനും വ്യായാമം ചെയ്യാനും പ്രത്യേകം സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കുന്നെന്ന ആരോപണം ശരിവയ്ക്കുന്നു. ബുധനാഴ്ച അച്ഛന്റെ ശ്രാദ്ധ ചടങ്ങുകള്‍ക്ക് എത്തിയ ദിലീപിന്റെ താടിയും മുടിയും ഡൈ അടിച്ച് കറുപ്പിച്ചിരുന്നു. അന്‍പത് വയസുള്ള ദിലീപിന്റെ താടിയും മുടിയും നരച്ചതാണ്. സിനിമയ്ക്ക് വേണ്ടി ഡൈ ഉപയോഗിച്ച് കറുപ്പിക്കുകയായിരുന്നു പതിവ്.
ജയിലില്‍ മേക്കപ്പ് ഉപയോഗിക്കാന്‍ നിയമമില്ല. എന്നാല്‍ താരം സ്വാധീനം ഉപയോഗിച്ച് മേക്കപ്പിനും പ്രത്യേക സൗകര്യങ്ങള്‍ക്കും വഴി കണ്ടെത്തിയിരുന്നു എന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതോടെ വ്യക്തമായി.
പഴ്‌സണല്‍ മേക്കപ്പ്മാനെ കൊണ്ടാണ് മുമ്പ് ദിലീപ് ഡൈ ചെയ്യിച്ചിരുന്നതെങ്കില്‍ ജയിലില്‍ സഹതടവുകാരുടെ സഹായം ഇതിനായി തേടിയിരുന്നു.
ഒരു ഐ.പി.എസ് ഓഫീസറുടെ സഹായത്തോടെയാണ് ദിലീപിന് മറ്റ് തടവുകാരേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുന്നത്. അതിനാല്‍ ഇക്കാര്യങ്ങളില്‍ ഇടപെടാന്‍ ജയില്‍ സൂപ്രണ്ടോ മറ്റ് ഉദ്യോഗസ്ഥരോ തയ്യാറാകുന്നില്ല. തടവുകാരില്‍ പലര്‍ക്കും അമര്‍ഷം ഉണ്ടെങ്കിലും പുറത്ത് കാണിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.
അതേസമയം ഭൂരിപക്ഷം തടവുകാര്‍ക്കും താരത്തോട് അനുകമ്പയാണുള്ളതെന്ന് അറിയുന്നു. ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന വേളയിലൊക്കെ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ദിലീപ് അവരോട് ആഭ്യര്‍ത്ഥിക്കാറുണ്ട്.
https://www.facebook.com/Malayalivartha

























