ഗ്രേസ്മാര്‍ക്ക് ഒഴിവാക്കുന്നതടക്കം സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങള്‍ കര്‍ശന നിയന്ത്രണത്തിലേക്ക്

ഗ്രേസ്മാര്‍ക്ക് ഒഴിവാക്കുന്നതടക്കം സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങള്‍ കര്‍ശന നിയന്ത്രണത്തിലേക്ക്. കലോത്സവ നിയമാവലി പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായാണ് എസ്‌സി.ഇ.ആര്‍.ടി, വിദ്യാഭ്യാസ വകുപ്പിന് ശുപാര്‍ശ നല്‍കിയത്.
വിധികര്‍ത്താക്കളെ തീരുമാനിക്കുന്നതില്‍ കര്‍ശന മാനദണ്ഡങ്ങള്‍ കൊണ്ടു വരും, വിദ്യാര്‍ത്ഥികളോട് പക്ഷപാതപരമായി പെരുമാറുന്ന വിധികര്‍ത്താക്കളെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എല്ലാ കലാ, സാംസ്‌ക്കാരിക മത്സര പരിപാടികളില്‍നിന്ന് വിലക്കും തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. കൂടാതെ അമിത ആഡംബരം കാണിക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് നെഗറ്റിവ് മാര്‍ക്ക് നല്‍കാനും ശുപാര്‍ശയുണ്ട്.

ക്രിസ്മസ്, വേനലവധി കാലങ്ങളില്‍ കലോത്സവം നടത്താന്‍ കഴിയുമോ എന്നതും പരിഗണനയിലുണ്ട്. ഇവ സംബന്ധിച്ച് അദ്ധ്യാപക സംഘടനകളുമായി ഈ മാസം 13ആം തീയതി ചര്‍ച്ച നടത്തും.
https://www.facebook.com/Malayalivartha

























