എസ്.ബി.ടി എസ്.ബി.ഐ ലയനം അടുത്ത മാസം മുതല്‍ എസ്.ബി.ടി ചെക്കുകള്‍ പാസാക്കി നല്‍കില്ല

എസ്.ബി.ടി എസ്.ബി.ഐയുമായി ലയിച്ച് എസ്.ബി.ഐ മാത്രമായതിനാല്‍ ഇതിനകം എസ്.ബി.ടിയുടെ ചെക്ക് ലീഫ് കൈവശം ഉള്ളവര്‍ എസ്ബിഐ ചെക്കിലേക്കു മാറണമെന്ന് ബാങ്ക് വക്താവ് അറിയിച്ചു. എസ്ബിടി ചെക്കുകളുടെ കാലാവധി ജൂലൈ വരെ എന്ന് നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് നീട്ടിനല്‍കുകയായിരുന്നു. പഴയ എസ്ബിടി ചെക്കുകള്‍ ഇതുവരെ പാസായി പോവുകയും ചെയ്തു.
എന്നാല്‍ ഈ മാസത്തിനു ശേഷം പഴയ എസ്ബിടി ചെക്കുകള്‍ പാസാക്കി നല്‍കില്ല. എസ്ബിഐയുടെ പുതിയ ചെക്ക് ബുക്ക് ഇടപാടുകാര്‍ കൈപ്പറ്റുകയാണു വേണ്ടത്. ഐ.എഫ.്എസ് കോഡിന്റെ കാര്യത്തിലും ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട്. ശാഖയില്‍ അന്വേഷിച്ച് പുതിയ കോഡാണു പണം അയയ്‌ക്കേണ്ടവര്‍ ഉപയോഗിക്കേണ്ടത്.
ഓണത്തിന് എസ്.ബി.ടിയുടെ പഴയ അക്കൗണ്ടിലേക്കു ശമ്പളം ലഭിച്ചില്ലെന്ന ചില ഭാഗങ്ങളില്‍ നിന്നുള്ള പരാതിയുമായി ബാങ്കിനു ബന്ധമില്ല. ശമ്പള അക്കൗണ്ടും ഐഎഫ്എസ് കോഡുമായി ബന്ധമില്ലെന്നും എസ്ബിഐ വക്താവ് പറഞ്ഞു.
https://www.facebook.com/Malayalivartha
























