തിരുവോണനാളിൽ ദിലീപിനെ കാണാനെത്തിയ ജയറാമിനോട് ദിലീപിന്റെ ആ അപ്രതീക്ഷിതമായ ചോദ്യം

തിരുവോണനാളിൽ ഓണക്കോടിയും ആയി നടൻ ജയറാം ആലുവ സബ്ജയിലിലേക്ക് പോയി ദിലീപിനെ കണ്ടത് വലിയ വാർത്തയായിരിക്കുകയാണ്. വർഷങ്ങളായി നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ് ദിലീപും ജയറാമും. ഇരുവരും തിരുവോണനാളിൽ ഒത്തുകൂടുന്ന പതിവുമുണ്ട്.
തിരുവോണത്തിന് എന്തെങ്കിലും അസൗകര്യം ഉണ്ടായാൽ ഓണ ദിനങ്ങളിൽ ഏതിലെങ്കിലും ഇവർ തമ്മിൽ കാണുകയും ചെയ്യും. പരസ്പരം ഓണ സമ്മാനങ്ങൾ കൈമാറുകയും ചെയ്യും. പക്ഷേ ഈ വർഷം ജയിലിൽ ആയ പ്രിയ കൂട്ടുകാരനെ കാണാൻ വന്ന ജയറാം ദിലീപിനുള്ള ഓണക്കോടിയും ആയാണ് എത്തിയത്. ദിലീപും ജയറാമും പരസ്പരം സംസാരിച്ചതിന്റെ വിശദാംശങ്ങൾ ഇപ്പോൾ പുറത്ത് വരികയാണ്.
ജയിൽ സൂപ്രണ്ടിനെ മുറിയിലായിരുന്നു കൂടിക്കാഴ്ച. ജയറാമിനെ കണ്ടതോടെ ദിലീപ് വന്ന പരസ്പരം ആശ്ലേഷിക്കുകയും താൻ നിരപരാധിയാണെന്ന് ജയറാമിനോട് പറയുകയും ചെയ്തു.

ദിലീപിന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ച ജയറാം എല്ലാം ശരിയാകും എന്ന് ആശ്വസിപ്പിച്ചതിന് പിന്നാലെ ജയറാമേട്ടാ നമുക്ക് ഒരുമിച്ച് ഒരു സിനിമ ചെയ്യേണ്ടെ എന്ന് അപ്രതീക്ഷിതമായി പറയുകയും ചെയ്തു.
https://www.facebook.com/Malayalivartha
























