Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

മാഡത്തിന്റെയും നാദിർഷയുടെയും ജയിൽ സന്ദർശനം ചട്ട ലംഘനമെന്ന് പോലീസ്; കാവ്യയുമായി തന്ത്രങ്ങളൊരുക്കാന്‍ അവസരമൊരുക്കിയത് ജയിൽ അധികൃതർ

08 SEPTEMBER 2017 02:40 PM IST
മലയാളി വാര്‍ത്ത

More Stories...

കുംഭമേള വൈറല്‍ താരം മൊണാലിസയ്ക്ക് വിവാഹ സമയത്ത് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍

ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്

കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ആലുവ ജയിലിലുള്ള ദിലീപിനെ കേസിലെ പ്രതികള്‍ പോലും സന്ദര്‍ശിക്കുന്നു. എല്ലാം ചട്ടപ്രകാരമാണെന്നാണ് ജയില്‍ സൂപ്രണ്ട് പറയുന്നത്. തന്റെ വിവേചന അധികാരം ഉപയോഗിച്ച് സന്ദര്‍ശകരെ അനുവദിക്കുന്നുവെന്നതാണ് വാദം. എന്നാല്‍ അകത്ത് കിടക്കുന്ന ആളുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയോ സാക്ഷിയോ ആകാന്‍ സാധ്യതയുള്ളവരെ സന്ദര്‍ശകരായി അനുവദിക്കാന്‍ പാടില്ല.

ഇത് ചട്ട ലംഘനമാണ്. കേസ് അന്വേഷണത്തേയും ഇത് ബാധിക്കും. ദിലീപിനെ കാണാന്‍ പ്രതിയാകാന്‍ സാധ്യതയുള്ള രണ്ട് പേര്‍ ജയിലിലെത്തി. കാവ്യാ മാധവനും നാദിര്‍ഷായും. തൊട്ടു പിന്നാലെ നാദിര്‍ഷാ ചില നാടകങ്ങള്‍ നടത്തുന്നു. ഇതെല്ലാം ജയിലിനുള്ളിലെ ചര്‍ച്ചയുടെ ഭാഗമാണ്. ഈ സാഹചര്യത്തില്‍ അങ്കമാലി കോടതിയില്‍ ജയില്‍ അധികൃതരുടെ വീഴ്ച ചൂണ്ടികാണിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.

ലക്ഷ്യയില്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എത്തിയതിന് തെളിവുണ്ട്. കാവ്യയുടെ സഹോദരന്റെ കല്ല്യാണ ആല്‍ബത്തിലും പള്‍സറിന്റെ സാന്നിധ്യം കണ്ടെത്തി. ഇതിന് പിന്നാലെ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചു. ഇതിനിടെയാണ് കാവ്യ ജയിലിലെത്തിയത്. ദിലീപുമായി അരമണിക്കൂറോളം സംസാരിച്ചു.

രഹസ്യ സംഭാഷണത്തിന് പോലും ജയിലര്‍ അവസരമൊരുക്കി. കാവ്യയുമായി തന്ത്രങ്ങളൊരുക്കാന്‍ ഇതിലൂടെ ദിലീപിന് കഴിഞ്ഞുവെന്ന് പൊലീസ് വിലയിരുത്തുന്നു. ഇതിന് മുമ്പായിരുന്നു നാദിര്‍ഷായുടെ ജയില്‍ സന്ദര്‍ശനം. അതിന് ശേഷം നാദിര്‍ഷാ ജാമ്യ ഹര്‍ജി നല്‍കി. ആശുപത്രിയില്‍ ചികില്‍സയും തേടി. കുറ്റപത്രം നല്‍കുന്നത് വൈകിപ്പിക്കാനുള്ള തന്ത്രമാണ് നാദിര്‍ഷാ നടത്തിയത്. ഇതും ദിലീപിന്റെ ഉപദേശ പ്രകാരമാണെന്ന് പൊലീസ് സംശയിക്കുന്നു.

പ്രോസിക്യൂഷന് അനുകൂലമൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍ പ്രതിചേര്‍ക്കുമെന്ന് അന്വേഷണ ഏജന്‍സി മാധ്യമങ്ങളിലൂടെയും മറ്റും ഭീഷണിപ്പെടുത്തുകയാണെന്നു നാദിര്‍ഷാ ആരോപിക്കുന്നു. ഹൈക്കോടതിയിലെ ജാമ്യ ഹര്‍ജിയിലാണ് ഈ പരാമാര്‍ശം ഉള്ളത്. ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരത്തില്‍ ഹര്‍ജി നല്‍കിയതെന്നാണ് പൊലീസ് വിലയിരുത്തല്‍.

ഈ ചര്‍ച്ച ജയിലില്‍ നടന്നുവെന്നും സംശയിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ നാദിര്‍ഷായെ വീണ്ടും ചോദ്യംചെയ്യാതെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയില്ലെന്നാണു പൊലീസിനു ലഭിച്ച നിയമോപദേശം. കഴിഞ്ഞ ജൂണ്‍ 28ന് ആണ് ദിലീപിനെയും നാദിര്‍ഷായെയും പ്രത്യേക അന്വേഷണസംഘം വിശദമായി ചോദ്യംചെയ്തത്. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു പറഞ്ഞു നാദിര്‍ഷാ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിച്ചതു സംബന്ധിച്ചു പൊലീസ് വിവരങ്ങള്‍ ആരായുന്നുണ്ട്.

ദിലീപിന്റെ റിമാന്‍ഡ് കാലാവധി 60 ദിവസം പിന്നിടുമ്പോഴാണു നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നീങ്ങുന്നത്. ഇത് ഒഴിവാക്കാന്‍ കഴിയില്ലെന്ന് ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ് പ്രതികരിച്ചു. പൊലീസ് അറസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയെന്ന നാദിര്‍ഷായുടെ ആരോപണം ശരിയല്ലെന്നും എസ്പി പറഞ്ഞു. കാവ്യയും ദിലീപും ദിലീപും നാദിര്‍ഷായും തമ്മിലുള്ള സംഭാഷണം ജയില്‍ അധികൃതര്‍ ക്യാമറയിലും ചിത്രീകരിച്ചില്ല.

ജയില്‍ അധികൃതര്‍ കാവ്യയ്ക്കും നാദിര്‍ഷായ്ക്കും അര മണിക്കൂര്‍ ഇടവേളയിലാണ് കാണാന്‍ അവസരമൊരുക്കിയത്. ഇതെല്ലാം തെറ്റായ കീഴ് വഴക്കമാണെന്ന് പൊലീസ് പറയുന്നു. ജയില്‍ സൂപ്രണ്ട് ബാബുരാജിന്റെ ഭാഗത്ത് നിന്ന് രൂക്ഷമായ ചട്ടലംഘനം ഉണ്ടായി. സിനിമാ മേഖലയില്‍ നിന്ന് ദിലീപിനെ കാണാനെത്തുന്നവരെല്ലാം കേസില്‍ സാക്ഷിയാകാന്‍ സാധ്യതയുള്ളവരാണ്. അമ്മയുടെ ഭാരവാഹികളെ എല്ലാം സാക്ഷിയാക്കാനാണ് പൊലീസ് നീക്കം. അതുകൊണ്ട് തന്നെ പ്രതിക്ക് അനുകൂല തംരഗമുണ്ടാക്കാന്‍ ജയില്‍ അധികൃതര്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും പൊലീസ് പറയുന്നു.

പിതാവിന്റെ ബലികര്‍മങ്ങളില്‍ പങ്കെടുക്കാന്‍ പരോള്‍ നേടി വീട്ടിലെത്തിയ നടന്‍ ദിലീപിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊലീസിന് സംശയമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വീട്ടിലെത്തിയതിന് ശേഷം പത്ത് മിനിറ്റ് ദിലീപ് അപ്രത്യക്ഷനായെന്ന് കൈരളിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യം പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്.

ബുധനാഴ്ച രാവിലെയാണ് ദിലീപ് അച്ഛന്റെ ശ്രാദ്ധച്ചടങ്ങിന് വേണ്ടി ആലുവയിലെ പത്മവിലാസം വീട്ടിലെത്തിയത്. കനത്ത പൊലീസ് കാവലിലായിരുന്നു യാത്രയും ചടങ്ങുകളും. എന്നാല്‍ വീട്ടിലെത്തി അല്‍പ്പം സമയം കഴിഞ്ഞപ്പോള്‍ ദിലീപിനെ കാണാതായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസിന് ഇക്കാര്യത്തില്‍ സംശയം ഉണര്‍ന്നിട്ടുണ്ട്. ഇതും രഹസ്യ ചര്‍ച്ചകള്‍ക്ക് വേണ്ടിയാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (11 minutes ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (32 minutes ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (41 minutes ago)

സംഭവം തൃശ്ശൂരിൽ  (52 minutes ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (56 minutes ago)

ആഡംബരം തുളമ്പുന്ന ജീവിതം  (1 hour ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (1 hour ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (1 hour ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (2 hours ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (2 hours ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (3 hours ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (3 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (4 hours ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (4 hours ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (4 hours ago)

Malayali Vartha Recommends