Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

തിരുവനന്തപുരത്തെ ഹോട്ടലില്‍ തൂപ്പുജോലിക്കെത്തിയത് കോടീശ്വരനായ രത്‌നവ്യാപാരിയുടെ മകന്‍; സത്യം അറിഞ്ഞ ഞെട്ടലില്‍ സഹപ്രവര്‍ത്തകര്‍

08 SEPTEMBER 2017 05:47 PM IST
മലയാളി വാര്‍ത്ത

More Stories...

കുംഭമേള വൈറല്‍ താരം മൊണാലിസയ്ക്ക് വിവാഹ സമയത്ത് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍

ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്

കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

കണ്ടുപഠിക്കണം ഈ യുവാവിനെ. ഒപ്പം അയാളുടെ പിതാവിനെയും.തമിഴ്‌സിനിമ ഗജിനിയെ ഓര്‍മ്മിപ്പിച്ച സംഭവമായിരുന്നു വ്യാഴാഴ്ച തിരുവനന്തപുരത്തെ റസ്‌റ്റോറന്റില്‍ നടന്നത്. ആയുര്‍വേദ കോളേജ് ജങ്ഷനിലെ റെസ്‌റ്റോറന്റില്‍ ഒരാഴ്ച ക്ലീനിങ് ബോയിയായി ജോലി ചെയ്ത ചെറുപ്പക്കാരന്‍ വിലകൂടിയ കാറില്‍ ലക്ഷങ്ങളുടെ സമ്മാനവുമായി വന്നിറങ്ങി ജീവനക്കാരെ ഞെട്ടിക്കുകയായിരുന്നു. ഗുജറാത്ത് സൂറത്തിലെ രത്‌നവ്യാപാരിയുടെ മകനായിരുന്നു സ്വന്തം വ്യക്തിത്വം മറച്ചുവച്ച് സ്ഥാപനത്തില്‍ ജോലി ചെയ്ത ധ്രുവ് എന്ന 18കാരന്‍. മുമ്പൊരിക്കല്‍ കൊച്ചിയിലെ ഒരു ഹോട്ടലിലും ഇതേരീതിയില്‍ ധ്രുവ് ജോലി ചെയ്തത് വാര്‍ത്തയായിരുന്നു.

രണ്ടാഴ്ച മുമ്പാണ് ജോലി അന്വേഷിച്ച് ധ്രുവ് ഹോട്ടല്‍ നടത്തുന്ന ചെറുപ്പക്കാരെ സമീപിച്ചത്. ആദ്യം ഒഴിവാക്കിയെങ്കിലും മറ്റൊരാളുടെ ശുപാര്‍ശയോടെ ജോലിക്ക് കയറുകയായിരുന്നു. ക്ലീനിങ് ആന്റ് സപ്ലെ വിഭാഗത്തില്‍ ജോലി ചെയ്ത ഒരാഴ്ച എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന പെരുമാറ്റമായിരുന്നു അയാളുടേത്. ജോലിയോട് കാട്ടിയ ആത്മാര്‍ത്ഥതയുടെ പേരില്‍ ആദ്യ ദിവസം തന്നെ അയാള്‍ മാനേജ്‌മെന്റിന്റെയും സ്റ്റാഫിന്റെയും ശ്രദ്ധ പിടിച്ചുപറ്റി. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഹോട്ടലിലെ വിനോദ സാങ്കേതിക ഉപകരണങ്ങളെക്കുറിച്ചുള്ള അയാളുടെ ജ്ഞാനം ദുരൂഹത നിറഞ്ഞ ഈ അജ്ഞാതന്‍ ആരാണെന്ന സംശയം ജോലി വാങ്ങിനല്‍കിയ അല്‍ അമീന്‍ രാജയ്ക്കുമുണ്ടായി.

എന്നാല്‍ കൃത്യം ഏഴുദിവസം കഴിഞ്ഞപ്പോള്‍ മുത്തശ്ശിയ്ക്ക് സുഖമില്ലെന്നും ഓണത്തിന് തിരികെയെത്താമെന്നും പറഞ്ഞ് സ്ഥലംവിട്ടു. ഓണത്തിരക്കില്‍ വീണ്ടും ബന്ധപ്പെട്ടെങ്കിലും ലഭിക്കാതിരുന്നപ്പോള്‍ അയാളെ മറക്കുകയായിരുന്നെന്ന് അല്‍ അമീന്‍ പറഞ്ഞു.
പിന്നീട് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തങ്ങളെ വിളിച്ച് കാണാനാകുമോ എന്ന് അന്വേഷിക്കുന്നത്. അങ്ങനെ റസ്‌റ്റോറന്റിലെത്തിയപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ച് കേരളത്തിലെ വലിയ സ്വര്‍ണ്ണവ്യാപാരികളുടെ മൂന്ന് ആഡംബര കാറുകളിലായി ധ്രുവും സംഘവും വന്നിറങ്ങിയത്. പേഴ്‌സണല്‍ മാനേജറും ബന്ധുക്കളുമടങ്ങുന്ന സംഘം ലക്ഷങ്ങളുടെ സമ്മാനവുമായാണ് എത്തിയത്. വജ്രവും വിലകൂടിയ വാച്ചുകളും പേനകളും കൂടാതെ പണവും ഇവര്‍ ജീവനക്കാര്‍ക്ക് കൈമാറി. ഗജിനി സിനിമയില്‍ കണ്ട കാഴ്ച കണ്‍മുന്നില്‍ സംഭവിച്ചതിന്റെ അത്ഭുതത്തിലായിരുന്നു തങ്ങളെന്ന് അല്‍ അമീന്‍ പറയുന്നു.
സൂറത്ത് കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രത്‌നവ്യാപാരികളുടെ കുടുംബത്തിന്റെ ഭാഗമാണ് ധ്രുവ്. എം.ബി.എ വിദ്യാര്‍ത്ഥികളായ ധ്രുവിനും കുടുംബത്തിലെ മറ്റ് ചെറുപ്പക്കാര്‍ക്കും പിതാക്കന്മാര്‍ നല്‍കിയ അസൈന്‍മെന്റായിരുന്നു ഈ റെസ്‌റ്റോറന്റ് ജീവിതം.
ഹൈദരാബാദ്, ചെന്നൈ, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഓരോരുത്തരും ജോലി ചെയ്യുകയായിരുന്നു. ബിസിനസ് ആവശ്യത്തിനായി അയച്ചിരിക്കുകയാണെന്നാണ് കുടുംബത്തിലെ സ്ത്രീകളിപ്പോഴും വിചാരിച്ചിരിക്കുന്നതെന്നും ഇന്ന് മുംബെയില്‍ നടക്കുന്ന ചടങ്ങിലാകും ഇവരുടെ ഒളിജീവിതം വെളിപ്പെടുകയെന്നും അല്‍ അമീന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (11 minutes ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (32 minutes ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (41 minutes ago)

സംഭവം തൃശ്ശൂരിൽ  (52 minutes ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (56 minutes ago)

ആഡംബരം തുളമ്പുന്ന ജീവിതം  (1 hour ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (1 hour ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (1 hour ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (2 hours ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (2 hours ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (3 hours ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (3 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (4 hours ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (4 hours ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (4 hours ago)

Malayali Vartha Recommends