ശ്രീവല്‍സം ഗ്രൂപ്പ് മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവിന്റെ മരണത്തില്‍ ദുരൂഹത

പോലീസ് അന്വേഷണം ശക്തമാക്കി. ശ്രീവല്‍സം ഗ്രൂപ്പ് മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവിന്റെ മരണത്തില്‍ ദുരൂഹത. ഇന്നലെ രാത്രിയാണ് പി.എം.കൃഷ്ണനെ ഹരിപ്പാട്ടെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണസമയത്ത് വീട്ടിലില്ലായിരുന്ന രാധാമണി കൊച്ചിയിലുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു
രണ്ടു കാര്യങ്ങളാണ് മരണകാരണങ്ങളില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്. ഒന്ന് മരിച്ച കൃഷണന്‍ ശ്രീവല്‍സം ഗ്രൂപ്പിന്റെ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ഏറെ വിവരങ്ങള്‍ അറിയാവുന്ന ആളാണ്. ശ്രീവല്‍സം ഗ്രൂപ്പിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കവെയാണ് മരണം. രണ്ട്, ഭര്‍ത്താവിന്റെ മരണം അറിഞ്ഞിട്ടും ഭാര്യയും ശ്രീവല്‍സം മാനേജരുമായ രാധാമണി ഹരിപ്പാട് നിന്ന് അപ്രത്യക്ഷയായി. ഇവരെ രാത്രിയില്‍ റയില്‍വെ സ്‌റ്റേഷനില്‍ കൊണ്ടവിട്ടതായി െ്രെഡവര്‍ ബന്ധുക്കളോട് പറഞ്ഞു. ചികില്‍സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലേക്ക് വന്നതെന്നാണ് രാധാമണി വിശദീകരിച്ചതെങ്കിലും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഭാര്യയും ഭര്‍ത്താവുമായി ഇന്നലെ വഴക്കുണ്ടായതായും മൊഴി ലഭിച്ചിട്ടുണ്ട്. ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് കൃഷ്ണന്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് ബന്ധുക്കളില്‍ ചിലരെ വിളിച്ച് പറഞ്ഞിരുന്നു
https://www.facebook.com/Malayalivartha
























