സിനിമാക്കാരുടെ സന്ദര്‍ശനം ദിലീപിന് വീണ്ടും പാരയാകുന്നു

കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചനക്കേസില്‍ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിന്റെ സന്ദര്‍ശകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സിനിമാക്കാരുടെ കൂട്ട സന്ദര്‍ശനത്തെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കുടുംബാഗംങ്ങള്‍ക്കും പ്രധാനവ്യക്തികള്‍ക്കും മാത്രമാണ് ഇനി മുതല്‍ അനുമതി ലഭിക്കുകയുള്ളു. ദിലീപിനെ കാണാനെത്തുന്ന ചില താരങ്ങള്‍ ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് മണിക്കൂറുകള്‍ ജയിലില്‍ ചെലവഴിക്കുന്നുവെന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രധാന പരാതി.
ഓണക്കാലത്ത് ദിലീപിനെ കാണാന്‍ ജയിലിലേക്ക് സിനിമാ ലോകത്തുനിന്നുള്ളവരുടെ ഒഴുക്കായിരുന്നു. കെ.ബി ഗണേശ്കുമാര്‍ എംഎ!ല്‍എ ഒരു മണിക്കൂറോളം ജയിലില്‍ ചെലവഴിച്ചു. ജയില്‍ ചട്ടമനുസരിച്ച് അരമണിക്കൂറാണ് സന്ദര്‍ശകര്‍ക്ക് തടവുകാര്‍ക്കൊപ്പം ചെലവഴിക്കാന്‍ കഴിയുന്നത്. അവധി ദിനങ്ങളില്‍ പോലും ദിലീപിനെ കാണാന്‍ സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കിയ ജയില്‍ സൂപ്രണ്ടിനെതിരെ പരാതി നല്‍കാനും പൊലീസിലെ ഒരു വിഭാഗം നീക്കം ആരംഭിച്ചതായും സൂചനയുണ്ട്. സിനിമയില്‍ നിന്നുള്ള സുഹൃത്തുക്കളും നിര്‍മ്മാതാക്കളും സംവിധായകരും അടക്കം നിരവധി പേരാണ് ഓണക്കാലത്ത് ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയിരുന്നത്.
പോലീസ് നാദിര്‍ഷയെ ഭീഷണിപ്പെടുത്തി എന്നതടക്കമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനിടെ ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ കാര്യത്തിലും ഒരു തീരുമാനമായിട്ടുണ്ട്.പ്രോസിക്യൂഷന് അനുകൂലമായ മൊഴി നല്‍കാന്‍ പോലീസ് തന്നെ നിര്‍ബന്ധിക്കുന്നു എന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാദിര്‍ഷ ആരോപിക്കുന്നത്. മാത്രമല്ല അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും നാദിര്‍ഷ പറയുന്നു.
https://www.facebook.com/Malayalivartha
























