Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലുമായി ദിലീപിന്റെ അടുത്തസുഹൃത്തും സംവിധായകനുമായ നാദിര്‍ഷയ്ക്ക് ബന്ധമുണ്ടെന്ന് സൂചന

09 SEPTEMBER 2017 09:15 AM IST
മലയാളി വാര്‍ത്ത

നടിയെ പള്‍സര്‍ സുനിയും സംഘവും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലുമായി ദിലീപിന്റെ അടുത്തസുഹൃത്തും സംവിധായകനുമായ നാദിര്‍ഷയ്ക്ക് ബന്ധമുണ്ടെന്ന് സൂചന.

ഇതിന്റെ അടിസ്ഥാനത്തിലാണ് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ഒരുങ്ങുന്നതെന്ന് പ്രമുഖ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കേസിലെ ഗൂഢാലോചനകുറ്റത്തിന് ദിലീപ് അറസ്റ്റിലായ ശേഷം മുതല്‍ നാദിര്‍ഷ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

സംശയം തോന്നുന്നവരെ ചോദ്യം ചെയ്ത് വിട്ടയയ്ക്കുമ്പോള്‍, അവശേഷിക്കുന്ന തെളിവുകള്‍ നശിപ്പിക്കാന്‍ അവര്‍ ശ്രമിക്കുമെന്ന പൊലീസ് ബുദ്ധിയാണ് അന്വേഷണം നാദിര്‍ഷയ്‌ലേക്ക് എത്തിച്ചത്. ആദ്യവട്ട ചോദ്യം ചെയ്യലിന് ശേഷം നാദിര്‍ഷ മുങ്ങിയത് പുനലൂരിലെ ഒരു എസ്റ്റേറ്റിലേക്കായിരുന്നു.

ഇവിടെ ഒരു മാസത്തോളം ഒളിവില്‍ താമസിച്ചിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങി ഫോണ്‍ അടക്കമുള്ളവ നശിപ്പിക്കാന്‍ വേണ്ടിയാണ് നാദിര്‍ഷ ഇവിടെയെത്തിയതെന്നാണ് സൂചന. ഈ ചോദ്യംചെയ്യലിന് ശേഷം നാദിര്‍ഷ പൊതുരംഗത്തും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതില്‍ സംശയം തോന്നിയതോടെയാണ് അന്വേഷണം ഈ വഴിക്ക് നടത്തിയത്. ദിലീപുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കളുടേതാണ് ഈ എസ്റ്റേറ്റെന്നും സൂചനയുണ്ട്.

ജൂലൈയിലാണ് ദിലീപിനൊപ്പം നാദിര്‍ഷയെയും അന്വേഷണസംഘം ചോദ്യം ചെയ്തത്. അന്ന് നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കളവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഫോണ്‍ ദിലീപിന് കൈമാറാനായി അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്‍പിച്ചെന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയത്. എന്നാല്‍ ഇവരുടെ മൊഴിയെ സംശയത്തോടെയാണ് പൊലീസ് നോക്കികാണുന്നത്. ഫോണ്‍ നശിപ്പിച്ചെന്ന മൊഴിയും അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല.

ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച ശേഷമുള്ള നാദിര്‍ഷയുടെ നീക്കങ്ങള്‍ സംബന്ധിച്ചും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. നാദിര്‍ഷയുടെ പങ്ക് സംബന്ധിച്ച് സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കര്‍ശന നടപടികളുമായി മുന്നോട്ടു പോകാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ച ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന നിര്‍ദ്ദേശം ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് നാദിര്‍ഷാ ആശുപത്രയില്‍ ചികിത്സ തേടിയത്.

തുടര്‍ച്ചയായി ആശുപത്രിയില്‍ കിടക്കേണ്ടതരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ നാദിര്‍ഷയ്ക്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസിന് മുമ്പില്‍ ഹാജരായില്ലെങ്കില്‍ തിങ്കളാഴ്ചക്ക് ശേഷം ആവശ്യമെങ്കില്‍ ആശുപത്രിയില്‍ കയറി പൊലീസ് നാദിര്‍ഷായെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലില്‍ വ്യക്തമായ ഉത്തരം നല്‍കിയില്ലെങ്കില്‍ നാദിര്‍ഷയെ കേസില്‍ പ്രതിചേര്‍ക്കാന്‍ അന്വേഷണസംഘത്തിന്റെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ട്രംപ്  (1 hour ago)

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി  (1 hour ago)

ഗള്‍ഫിലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും  (1 hour ago)

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്  (2 hours ago)

മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

മുറ്റത്ത് കുളിക്കുന്നതിനിടെ മിന്നലേറ്റ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു  (2 hours ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാര്യങ്ങളില്‍ വ്യക്ത വരൂ  (3 hours ago)

ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍  (3 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; വിവാഹ സമയത്ത് കേരളത്തില്‍ നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്  (3 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടി മഴ മുന്നറിയിപ്പ്  (3 hours ago)

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (4 hours ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (5 hours ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (5 hours ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (5 hours ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (5 hours ago)

Malayali Vartha Recommends