Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ആറോളം പടങ്ങളില്‍ ഒരു കുടുംബം പോലെ ഒന്നിച്ചഭിനയിച്ച ജയറാം നടിക്ക് ഓണക്കോടി നല്‍കാന്‍ എന്തേ പോയില്ല

09 SEPTEMBER 2017 11:29 AM IST
മലയാളി വാര്‍ത്ത

ബലാത്സംഗ കേസിലെ ഗൂഢാലോചനയില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ച് ഓണക്കോടി സമ്മാനിച്ച ജയറാമിന്റെ നടപടിയെ വിമര്‍ശിച്ച് സിനിമാ ലോകവും. പ്രശസ്ത സിനിമാ പത്ര പ്രവര്‍ത്തകനായ ജോസ് പല്ലിശേരി ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ജയറാമിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. ഇരയ്‌ക്കൊപ്പമാണോ നില്‍ക്കുക വേട്ടക്കാരനൊപ്പമാണോ നില്‍ക്കുക എന്ന സാമാന്യ നീതിക്ക് നിരക്കാത്ത കാര്യമാണ് സിനിമാക്കാര്‍ നില്‍ക്കുന്നത്. പണവും പ്രതാപവുമുള്ള ദിലീപിന് കുറ്റത്തില്‍ പങ്കുണ്ടെന്ന് അങ്കമാലി മജ്‌സ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും രണ്ട് തവണ വീതം കണ്ടെത്തിയാണ് ജാമ്യം നിഷേധിച്ചത്. അപ്പോഴും ഗണേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത് പോലീസ് ഗൂഢാലോചന നടത്തി ദിലീപിനെ അകത്താക്കിയെന്നാണ്.

തിരുവോണ നാളിലാണ് ജയറാം ജയിലിലെത്തി ഓണക്കോടി ദിലീപിന് സമ്മാനിച്ചത്. വര്‍ഷങ്ങളായി തുടരുന്ന ബന്ധമാണിതെന്നാണ് ജയറാം പറയുന്നത്. ദിലീപിനെ സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചയാളാണ്. അതേസമയം ദിലീപിനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ജയറാം പറഞ്ഞത് ഇത്തരമൊരു പ്രവൃത്തി ദിലീപില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ്. കടുത്ത വിഷമമാണ് ഈ കാര്യത്തിലുണ്ടായതെന്നും ജയറാം പറഞ്ഞു.


കലാഭവന്റെ മുന്നില്‍ നിന്നും 33 വര്‍ഷം മുമ്പ് തുടങ്ങിയ ബന്ധമാണ് ദിലീപുമായി ഉള്ളതെന്ന് വ്യക്തമാക്കിയ ജയറാം മറ്റാരെക്കാളും ബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നെന്നും പറഞ്ഞു.



അതേസമയം നടിയുമായി ഏറെ ആത്മബന്ധം പുലര്‍ത്തിയിരുന്ന ആളാണ് ജയറാം. ഹാപ്പി ഹസ്ബന്റ്, ഇവര്‍, കുടുംബശ്രീ ട്രാവല്‍സ്, ട്വന്റി ട്വന്റി, അമൃതം എന്നീ ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ദിലീപുമായിട്ട് ചൈന ടൗണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തുടങ്ങിയ വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമാണ് ജയറാം ഒന്നിച്ചഭിനയിച്ചത്.

ഇത്രയേറെ ആത്മബന്ധം പുലര്‍ത്തുന്ന ജയറാം എന്തുകൊണ്ട് ആ നടിയെ ആശ്വസിപ്പിക്കാന്‍ അവരുടെ വീട്ടില്‍ പോയില്ല. ഓണക്കോടി നല്‍കിയില്ല. കാരണം വളരെ ലളിതം. ആ നടിയെ ആശ്വസിപ്പിച്ചിട്ട് ഒരു കാര്യവുമില്ലല്ലോ. ഒരു നേട്ടവും കിട്ടില്ല. ദിലീപിനെ കണ്ടാല്‍ പലതുണ്ട് നേട്ടം. മലയാള സിനിമയെ നിയന്ത്രിക്കുന്ന ദിലീപിന്റെ പ്രീതി ജയറാമിന് ഏറെ ആവശ്യമാണ്. ദിലീപിനെ വെറുപ്പിച്ചിട്ട് ഔട്ടായി കൊണ്ടിരിക്കുന്ന ജയറാമിന് പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ല. മാത്രമല്ല മകന്‍ കാളിദാസന്‍ നായക നിരയില്‍ പിച്ചവച്ചിട്ടേയുള്ളൂ. സന്തോഷമുള്ള ദിലീപിനേക്കാള്‍ സങ്കടമുള്ള ദിലീപിനെ കണ്ടിട്ടേ കാര്യമുള്ളൂ.

 

 



ആ നടിയെ ആക്രമിച്ച ഗൂഢാലചനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആളെ കാണുന്ന കൂട്ടത്തില്‍ ഒന്ന് അവിടംവരേയും പോകമായിരുന്നു. അപ്പോള്‍ തന്നെ മറന്ന് ആ ഗൂഢാലോചനക്കാരനൊപ്പമാണെന്ന് കൂടെപ്പിറപ്പെന്നു കരുതുന്നവര്‍ പറയുന്നതാണ് അവരെ കൂടുതല്‍ വേദനിപ്പിക്കുന്നത്.

എല്ലാം തകര്‍ന്ന് ഓണം പോലും ആഘോഷിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലിരുന്നു നടിക്കും കൊടുക്കാമായിരുന്നു ഒരോണപ്പുടവ.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ട്രംപ്  (1 hour ago)

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി  (1 hour ago)

ഗള്‍ഫിലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും  (2 hours ago)

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്  (2 hours ago)

മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

മുറ്റത്ത് കുളിക്കുന്നതിനിടെ മിന്നലേറ്റ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു  (2 hours ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാര്യങ്ങളില്‍ വ്യക്ത വരൂ  (3 hours ago)

ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍  (3 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; വിവാഹ സമയത്ത് കേരളത്തില്‍ നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്  (3 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടി മഴ മുന്നറിയിപ്പ്  (3 hours ago)

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (4 hours ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (5 hours ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (5 hours ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (5 hours ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (6 hours ago)

Malayali Vartha Recommends