കാവ്യയ്‌ക്കെതിരെ തെളിവ്? താരത്തിന്റെ അറസ്റ്റ് ഉടന്‍?

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി കാവ്യയ്‌ക്കെതിരെ തെളിവുകള്‍ ലഭിച്ചതായി സൂചന. നടിയെ ആക്രമിക്കാന്‍ കാറിനുള്ളില്‍ കയറിയ ശേഷം സുനി വിളിച്ചത് ദീലിപിന്റെ ഭാര്യ കാവ്യയെ ആയിരുന്നു എന്നു വ്യക്തമാക്കുന്ന രേഖകള്‍ ലഭിച്ചതായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ കാവ്യയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നു പറയുന്നു.
കാവ്യ മാധവനെതിരെ തെളിവുകള്‍ ഉണ്ട് എന്ന് പോലീസ് പറഞ്ഞതായും സൂചനയുണ്ട്. നടിയാക്രമിക്കപ്പെട്ടതിനു തൊട്ടുത്ത ദിവസം മുതല്‍ കാവ്യയുടെയും ദിലീപിന്റെയും ഫോണുകള്‍ പോലീസ് നീരിക്ഷണത്തിലായിരുന്നു. ഇതില്‍ നിന്നു ദിലീപ് പലരോടും ഈ വിഷയം സംസാരിച്ചിതായും പറയുന്നു കാവ്യയുടെ സഹോദരന്‍ മിഥുന്റെ വിവാഹത്തിനു പള്‍സര്‍ സുനി പങ്കെടുത്തതായി വീഡിയോ ആല്‍ബത്തില്‍ നിന്ന് കണ്ടെത്തിരുന്നു. എന്നാല്‍ മിഥുന്‍ ഇത് നിഷേധിച്ചിരുന്നു.
ദിലീപ് കാവ്യ വിവാഹത്തിനു ശേഷം ആലുവയിലെ വീട്ടില്‍ എത്തിയ സുനി അവിടെ നിന്ന് 25,000 രൂപ വാങ്ങി എന്നു പോലീസിനു മൊഴി നല്‍കിരുന്നു. ഇതു കൂടാതെ പള്‍സര്‍ കാവ്യയുടെ ഡ്രൈവര്‍ ആയിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്. ജയിലില്‍ വച്ചു പോലീസുകാരന്റെ ഫോണില്‍ നിന്നു സുനി കാവ്യയുടെ കടയിലേയ്ക്കു വിളിച്ചു എങ്കിലും കിട്ടിയില്ല. പിന്നീട് പോലീസുകാരന്‍, സുനിക്കും വേണ്ടി കടയിലെ നമ്പറിലേയ്ക്കു സ്വന്തം ഫോണില്‍ നിന്നു വിളിച്ചു എങ്കിലും കിട്ടിയില്ല എന്നു മൊഴി നല്‍കിരുന്നു. ഇതും കാവ്യയ്ക്ക് എതിരായ തെളിവാണ്.
https://www.facebook.com/Malayalivartha























