യാത്രാബത്തയെക്കുറിച്ച് ടൈംസ് നൗ പ്രസിദ്ധീകരിച്ചത് വ്യാജവാര്‍ത്തയെന്ന് പി.കെ ശ്രീമതി

യാത്രബത്തയെ സംബന്ധിച്ച് വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ടൈംസ് നൗ ചാനലിനെതിരേ പി.കെ ശ്രീമതി എം.പി പരാതി നല്‍കി. ടൈംസ് നൗ ചാനലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ക്കാണ് പരാതി നല്‍കിയത്.
2016 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ ടിഎ, ഡി.എ കൈപ്പറ്റുന്ന പത്തുപേരില്‍ അഞ്ചു പേര്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നായിരുന്നു ടൈംസ് നൗ വാര്‍ത്ത. എ.സമ്പത്ത്, പി.കെ ശ്രീമതി, എം.ബി രാജേഷ്, ആലപ്പുഴ എം.പി കെ.സി വേണുഗോപാല്‍, എറണാകുളം എം.പി കെ.വി തോമസ് എന്നിവര്‍ക്കെതിരേയായിരുന്നു ആരോപണം. എം.ബി.രാജേഷ്, എ സമ്പത്ത് എന്നിവരുള്‍പെടെയുള്ള എംപിമാര്‍ കൂടുതല്‍ തുക ദിനയാത്രാബത്ത വഴി ചെലവഴിച്ചെന്നും ചാനല്‍ പറഞ്ഞു.
എന്നാല്‍ ഡല്‍ഹി-കേരള സെക്ടറില്‍ ഉയര്‍ന്ന വിമാനക്കൂലിയുള്ളതിനാലും കൂടുതല്‍ ദൂരം യാത്ര ചെയ്യേണ്ടതിനാലുമാണ് അധിക തുക കൈപ്പറ്റുന്നതെന്നും ഇത് പാര്‍ലമെന്റ് നിയമങ്ങള്‍ക്ക് വിധേയമാണെന്നും ശ്രീമതി ലോക്‌സഭാ സ്പീക്കര്‍ക്കു നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ടൈംസ് നൗ ചാനല്‍ യഥാര്‍ഥ തുകയുടെ അഞ്ചിരട്ടി കാണിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എം.ബി രാജേഷ് എം.പി നേരത്തെ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























