ദിലീപിനെ പിന്തുണച്ച് ശ്രീനിവാസന്‍ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ ശ്രീനിവാസന്റെ വീടിന് നേരെ കരി ഓയില്‍ പ്രയോഗം

നടന്‍ ശ്രീനിവാസന്റെ വീടിന് നേരെ കരി ഓയില്‍ പ്രയോഗം. കണ്ണൂരിലെ കൂത്തുപ്പറമ്പിലുള്ള വിനീതം എന്ന വീടിന് നേരെയാണ് വ്യാപകമായ രീതിയില്‍ കരി ഓയില്‍ പ്രയോഗം നടത്തിയത്. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി ശ്രീനിവാസന്‍ രംഗത്ത് എത്തിയിരുന്നു. ദിലീപ് തെറ്റുചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നുവെന്നും ഇത്തരം മണ്ടത്തരങ്ങള്‍ ചെയ്യില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. നേരത്തെയും ശ്രീനിവാസന്‍ ദിലീപിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇങ്ങനെയൊരു ആക്രമണം.
എന്നാല്‍ സംഭവത്തെക്കുറിച്ച് ശ്രീനിവാസന്‍ രസകരമായ രീതിയിലാണ് പ്രതികരിച്ചത്. വീട് മുഴുവന്‍ കരി ഓയില്‍ അടിച്ചിരുന്നെങ്കില്‍ ഒരു വര്‍ഷത്തെ പെയിന്റിംഗ് പണി ലാഭിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. സംഭവത്തില്‍ ആരെയും സംശയമില്ലെന്നും പോലീസിനോ മറ്റോ പരാതി നല്കാന്‍ ഭാവമില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























