അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ പുകഴ്ത്തിയതിന് പിണറായി വിജയന് വി.എസ്സിന്റെ ഒളിയമ്പ്

കണ്ണന്താനത്തിനെ അഭിനന്ദിച്ച പിണറായിക്ക് വിഎസിന്റെ പരോക്ഷ വിമര്‍ശനം. കേന്ദ്രമന്ത്രി സ്ഥാനത്തില്‍ അഭിനന്ദനീയമായി ഒന്നുമില്ലെന്ന് വിഎസ് പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടതുപക്ഷം ജാഗ്രത പുലര്‍ത്തണമെന്നും വി.എസ് അറിയിച്ചു.
കണ്ണന്താനം ഇടതുസഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയം. ഫാസിസ്റ്റ് കൂടാരത്തിലെ സൗകര്യങ്ങള്‍ തേടി കണ്ണന്താനം പോയെന്നും വിഎസ് പറഞ്ഞു.
കണ്ണന്താനത്തിന് ലഭിച്ച ഓണസമ്മാനമാണ് കേന്ദ്രമന്ത്രിസ്ഥാനമെന്നാണ് പിണറായി അഭിപ്രായപ്പെട്ടത്. ദേശീയ വിഷയങ്ങളില്‍ കാര്യക്ഷമമായി ഇടപ്പെടുന്നതിനൊപ്പം മന്ത്രിസഭയില്‍ കേരളത്തിന്റെ ശബ്ദമാകാന്‍ കണ്ണന്താനത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നതായും പിണറായി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും കൂട്ടായ പ്രയ്തനം കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരുമെന്നും കണ്ണന്താനത്തിന് ഇതിലേക്ക് മികച്ച സംഭാവന നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പിണറായി പറഞ്ഞു.
https://www.facebook.com/Malayalivartha























