'സഭയ്ക്ക് ബിജെപിയോട് അയിത്തമില്ല'; കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയത് സഭയെ സഹായിക്കാനല്ല; ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍

കണ്ണന്താനത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച് കത്തോലിക്കാ സഭ. ബിജെപിയോട് അയിത്തമില്ലെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. എന്‍ഡിഎ മന്ത്രിസഭ കേന്ദ്രത്തിലുണ്ടായിരുന്നപ്പോഴെല്ലാം സഭയുമായി നല്ല ബന്ധമാണുണ്ടായിരുന്നതെന്ന് ബിഷപ്പ് പറഞ്ഞു.
ബിജെപി ഉള്‍പെടെ ഒരു പാര്‍ട്ടിയോടും സഭയ്ക്ക് അയിത്തമില്ല. അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയായി തെരഞ്ഞെടുത്തതിന് തെറ്റായി വ്യാഖ്യാനിക്കേണ്ടെന്നും ബിഷപ് വ്യക്തമാക്കി.
അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കഴിവുകള്‍ക്കുള്ള അംഗീകാരമായിട്ടാണ് മന്ത്രിസ്ഥാനത്തെ കാണുന്നത്. ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനുള്ള ബിജെപിയുടെ നയമായി ഇതിനെ കാണരുത്.
ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ 
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉള്‍പെടെ സഭ ഉന്നയിക്കുന്ന വിഷയങ്ങളില്‍ ഇടപെടാനും പരിഹാരമുണ്ടാക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വതസിദ്ധമായ കഴിവുകൊണ്ട് ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി അല്‍ഫോണ്‍സ് കണ്ണന്താനം ചെയ്യുമെന്നാണ് കരുതുന്നത്. ടൂറിസം വികസിക്കുന്നത് കൊണ്ട് ക്രിസ്ത്യാനിക്ക് മാത്രമല്ല ഗുണമുണ്ടാകുന്നത്. നാടിനാണ്. ക്രിസ്താനികള്‍ ബഹുഭൂരിപക്ഷവും കര്‍ഷകരാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























