Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

വെള്ളാപ്പള്ളി നടേശന്‍ ആര്‍ഭാട രഹസ്യങ്ങള്‍ വെളിപ്പെടുത്തി: '15 ലക്ഷത്തിന്റെ വാച്ച്, ഒരുലക്ഷത്തിന്റെ കണ്ണട, കാറുകളുടെ എണ്ണമാണെങ്കില്‍ അറിയുക പോലുമില്ല'

10 SEPTEMBER 2017 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

എല്ലാം കൊണ്ടും സുഖ സന്തോഷം നിറഞ്ഞ ജീവിതം. ആര്‍ഭാട ജീവിതത്തിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വാച്ചും ഷര്‍ട്ടും മുണ്ടും മുതല്‍ കൃത്യമായി എണ്ണം പോലുമറിയാത്ത കാറിന്റെ വരെ വിവരങ്ങളാണ് ന്യൂസ് ചാനലിലെ പ്രത്യേകഷോയിലൂടെ വെള്ളാപ്പള്ളി നടേശന്‍ പുറത്തുവിട്ടത്.

കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു ഷര്‍ട്ടും മുണ്ടും പോലും സ്വയം വിലകൊടുത്ത് വാങ്ങിയിട്ടില്ലെന്ന് പറയുന്ന വെള്ളാപ്പള്ളി ആകെ വിലക്ക് വാങ്ങുന്നത് ശരീരത്തിലുള്ള ബനിയനും നിക്കറും മാത്രമാണ് എന്നും ബാക്കിയെല്ലാം ആളുകള്‍ സംഭാവന നല്‍കുന്നതാണ് എന്നും പറയുന്നു.

ആകപ്പാടെയുള്ള ജോലി തയ്പ്പിക്കുക എന്നുള്ളതാണ്. അതും എറണാകുളത്തുള്ള ഒരു സുഹൃത്ത് വീട്ടിലെത്തി അളവെടുത്തുകൊണ്ടുപോയി തയ്പ്പിച്ചുതരും. ഇനിയും എത്രകൊല്ലം ജീവിച്ചിരുന്നാലും ഷര്‍ട്ടും മുണ്ടും വിലയ്ക്ക് വാങ്ങേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണടകള്‍ക്ക് തകരാര്‍ വന്നാല്‍ പുതുക്കിപ്പണിയാനും നല്ല ചെലവാണ്. കുഴപ്പത്തിലാകുന്ന ഒരു പാര്‍ട്‌സും ഇവിടെ കിട്ടില്ല. എല്ലാം ദുബായിലേ ലഭിക്കൂ. അതുകൊണ്ട് തകരാറിലായാല്‍ ഉടന്‍ ദുബായിലേക്ക് അയച്ചുകൊടുക്കും. അതും അവിടെ നിന്ന് സൗജന്യമായി ശരിയാക്കി അയച്ചുതരും. തന്ന് കഴിഞ്ഞതിന് ശേഷം തനിക്ക് യോജിച്ചില്ലെങ്കില്‍ മാറ്റിത്തരുന്നവരുമുണ്ട്. കണ്ണടയുടെ ഫ്രെയിം മാത്രമേ സംഭാവന നല്‍കുന്നവര്‍ അയച്ചുതരൂ. അതിന്റെ ലെന്‍സ് താന്‍ തന്നെ വാങ്ങിച്ചിടണമെന്നും വെള്ളാപ്പള്ളി പറയുന്നു.

ഇതു കൂടാതെ ഏഴ് വാച്ചുണ്ട്. പതിനഞ്ചുലക്ഷം രൂപവിലയുള്ള വാച്ചുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ചെരിപ്പുകളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല. ദുബായിലൊക്കെ പോയി വരുന്നവര്‍ പലരും സംഭാവനയായി നല്‍കുന്നതാണിതെല്ലാമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം യാത്രചെയ്യുന്നത് മുഴുവന്‍ കാറിലായിരിക്കും എന്നാണ് വെള്ളാപ്പള്ളി പറയുന്നത്.

ബെന്‍സ് കാറടക്കം അഞ്ചാറു കാറുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട് എന്നും വെള്ളാപ്പള്ളി പറഞ്ഞു. കാറിന്റെ എണ്ണത്തെ കുറിച്ച് കൃത്യമായി ഒരു കണക്ക് തനിക്കില്ലെന്നും കല്യാണത്തിന് വാങ്ങിച്ചതുമുതല്‍ ഇന്നുവരെ പലതവണ കാറുകള്‍ വാങ്ങിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി അവകാശപ്പെടുന്നു.

ഒരിക്കല്‍ ദുബായില്‍ ഒരു കടയില്‍ പോയപ്പോഴുണ്ടായ അനുഭവവും അദ്ദേഹം പങ്കുവെച്ചു. അവിടെ സാധനങ്ങളൊക്കെ വാങ്ങിച്ചുകഴിഞ്ഞപ്പോള്‍ കടയിലെ സെയില്‍സ്മാന്‍ അവരുടെ മുതലാളിയെ വിളിച്ചുകൊണ്ടുവന്നു. എന്നിട്ട് അവരുടെ ഭാഷയില്‍ മുതലാളിയോട് പറഞ്ഞു' ഇതാരാണ് എന്നറിയാമോ. ഞങ്ങളുടെ നേതാവാണ്. അതുകൊണ്ട് ഡിസ്‌കൗണ്ട് കൊടുക്കണം' എന്നുപറഞ്ഞു.

എന്നാല്‍ മാണിസാര്‍ വസ്ത്രം മാറുന്നതുപോലെ മണിക്കൂര്‍ വച്ച് മുണ്ടും ഷര്‍ട്ടും മാറുന്ന സ്വഭാവം തനിക്കില്ല. ഒരു വസ്ത്രം ചിലപ്പോള്‍ രണ്ടു ദിവസം വരെ ധരിക്കാറുണ്ട്. കാരണം അലക്കുകൂലിയും തേപ്പുകൂലിയും താനാണ് കൊടുക്കുന്നത് എന്നും വെള്ളാപ്പള്ളി പറയുന്നു.

എന്നാല്‍ വസ്ത്രങ്ങള്‍ മാത്രമല്ല, സംഭാവനയായി വെള്ളാപ്പള്ളിക്ക് ലഭിക്കുന്നത്. ഒന്നേകാല്‍ ലക്ഷം രൂപയിലധികം വിലയുള്ള ഫ്രെയിമുകളുള്ള സ്വര്‍ണത്തിന് തുല്യമായ അഞ്ച് കണ്ണടകളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. എന്നാല്‍ ഒന്നും കാശുകൊടുത്ത് വാങ്ങിച്ചതല്ല. അതും സംഭാവന നല്‍കപ്പെട്ടവയാണ്.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (33 minutes ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (43 minutes ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (50 minutes ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (56 minutes ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (1 hour ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (1 hour ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (1 hour ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (1 hour ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (3 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (5 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (5 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (5 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (5 hours ago)

അവസാന ഓഡിയോ സന്ദേശം..  (5 hours ago)

COURT പൊരിഞ്ഞ അടി  (6 hours ago)

Malayali Vartha Recommends