കോടിയേരി ബാലകൃഷ്ണന്‍റെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ട് പോലീസുകാരൻ മരിച്ചു

തിരുവല്ലയ്ക്കു സമീപം പൊടിയാടിയിൽ പോലീസ് ജീപ്പ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് പോലീസുകാരൻ മരിച്ചു. പോലീസ് ജീപ്പിന്‍റെ ഡ്രൈവർ തിരുവനന്തപുരം സ്വദേശി പി. പ്രവീണാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകന്പടി പോയ പോലീസ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























