ആക്രമിക്കപ്പെട്ട നടിക്ക് ജനകീയ പിന്തുണ തേടി വുമന്‍ ഇന്‍ സിനിമാ കളക്ടീവ്

ആക്രമിക്കപ്പെട്ട നടിക്ക് ജനകീയ പിന്തുണ തേടി പുതിയ ക്യാമ്പയിനുമായി വനിതാ താരസംഘടനയായ വുമന്‍ ഇന്‍ സിനിമാ കളക്ടീവ്. നടി സജിതാ മഠത്തിലാണ് ‘അവള്‍ക്കൊപ്പം’ ക്യാമ്പയിന്‍ പ്രഖ്യാപിച്ചത്.കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി പ്രമുഖതാരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും എത്തിയതോടെയാണ് ജനകീയ പിന്തുണ തേടി വുമന്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്തെത്തിയത്.ക്യാമ്പയിന്‍ നടി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം, നീതിക്കായുള്ള പോരാട്ടത്തില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അവള്‍ക്കൊപ്പം എന്ന മുദ്രാവാക്യങ്ങളിലാാണ് ക്യാമ്പയിന്‍.
സംഭവിക്കാന്‍ പാടില്ലാത്തതാണ് സ്വതന്ത്രയായി യാത്ര ചെയ്ത പെണ്‍കുട്ടിക്ക് നേരേ ഉണ്ടായത്. ഇതിന് പിന്നില്‍ ആരൊക്കെ പ്രവര്‍ത്തിച്ചാലും മാതൃകാപരമായി ശിക്ഷിപ്പെടണമെന്നാണ് അഭിപ്രായമെന്ന് നിലമ്പൂര്‍ ആയിഷ പറഞ്ഞു. മാരകമായി പീഢിപ്പിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നതില്‍ പലരും വിമുഖത കാണിക്കുകയാണെന്നും നിലമ്പൂര്‍ ആയിഷ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha

























