നല്ല ക്രിസ്ത്യാനി നരേന്ദ്ര മോഡയാണെന്ന് കണ്ണന്താനം

ക്രിസ്ത്യാനിയായ താന്‍ എന്തിന് ബിജെപിയില്‍ ചേര്‍ന്നുവെന്ന് ചോദിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. നല്ല ക്രിസ്ത്യാനി ചെയ്യേണ്ട കാര്യങ്ങളാണ് നരേന്ദ്ര മോഡി ചെയ്യുന്നത്. രാജ്യത്തെ ദരിദ്രര്‍ക്ക് വേണ്ടിയാണ് ബിജെപി കേന്ദ്രം ഭരിക്കുന്നത്. ഈ മാറ്റം കേരളത്തിലും ഉണ്ടാകാന്‍ എല്ലാവരും സഹകരിക്കണമെന്നും കണ്ണന്താനം പറഞ്ഞു.
ബിജെപി എറണാകുളം ജില്ലാ കമ്മറ്റി മൂവാറ്റുപുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കണ്ണന്താനം. പുതിയ ഇന്ത്യയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കണ്ണന്താനം പറഞ്ഞു. എല്ലാ പാവപ്പെട്ടവര്‍ക്കും വീട്, പാചകവാതകം, ബാങ്ക് അക്കൗണ്ട്. ശുചിമുറി എന്നിവ നല്‍കുകയായണ് മോഡി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























