Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

മാധ്യമപ്രവര്‍ത്തകര്‍ ദിലീപിന്റെ മകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയാണെന്ന ഉണ്ണി ആറിന്റെ പരാമര്‍ശനത്തിനെതിരെ മാധ്യമ പ്രവര്‍ത്തൻ ലീൻ ബി .ജെസ്‌മസ്

11 SEPTEMBER 2017 09:58 AM IST
മലയാളി വാര്‍ത്ത

കഥാകൃത്തും ,മുൻ മാധ്യമപ്രവർത്തകനുമായ ഉണ്ണി .ആർ . വായിച്ചറിയാൻ ..

മാധ്യമ പ്രവർത്തകരോട് ക്ഷമാപണത്തോടെ ഉണ്ണി എഴുതിയ കുറിപ്പ് ക്ഷമയോടെ തന്നെ വായിച്ചു. അതിൽ പറയുന്ന സ്വകാര്യതയുടെ അതിരുകളെ ബഹുമാനിക്കുന്നു. മാധ്യമ പ്രവർത്തകർ ലോകമെങ്ങും ആ അതിരുകൾക്കുള്ളിലേക്ക് ഒളിഞ്ഞുനോക്കുന്നുവെന്ന സത്യം അംഗീകരിക്കുകയും ചെയ്യുന്നു .


നമ്മൾ ഒന്നിച്ചു മാധ്യമപ്രവർത്തനം നടത്തിയിരുന്ന കാലത്തിനു മാറ്റമൊരുപാട് സംഭവിച്ചതിനാലും, ഉണ്ണി ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്ന സിനിമാ രംഗത്തെന്നപോലെ ഈ മേഖല യിലും മത്സരം കടുത്തതാണ് എന്നതിനാലും മൂല്യങ്ങൾ മുറുകെപ്പിടിച്ചുള്ള മാധ്യമ പ്രവർത്തനം തികച്ചും അപ്രായോഗികമാണെന്ന് താങ്കൾക്കും ബോധ്യമുണ്ടാകുമല്ലോ.

ഉണ്ണിയെ ഇത്തരമൊരു കുറിപ്പിന് പ്രേരിപ്പിച്ച സംഭവത്തിലേക്ക് വരാം. ജയിലിൽ കഴിയുന്ന സിനിമാ നടൻ ദിലീപിന്റെ മകൾക്ക് അർഹമായ സ്വകാര്യതയെ മാധ്യമപ്രവർത്തകർ ഇല്ലാതാക്കുന്നു എന്ന ആശങ്ക തീർച്ചയായും ശരിയാണ്. അച്ഛനെക്കാണാൻ രണ്ടാനമ്മയ്ക്കൊപ്പം ജയിലിൽ എത്തിയപ്പോഴും, മുത്തച്ഛന്റെ ശ്രാദ്ധത്തിനു അച്ഛന് പിറകിൽ അനുഗമിക്കുമ്പോഴും മാധ്യമക്കണ്ണുകൾ മീനാക്ഷിക്ക് പിന്നാലെയുണ്ടായിരുന്നു.

അത് സ്വാഭാവികമല്ലേ ഉണ്ണി? ദിലീപ്, മഞ്ജു വാര്യർ എന്നീ ജനപ്രിയ താരങ്ങളുടെ ഏക മകളാണ് മീനാക്ഷി. മാധ്യമങ്ങൾക്ക് മാത്രമല്ല, മലയാളത്തിലെ സിനിമാ പ്രേമികൾക്കും അവൾ പ്രിയപ്പെട്ടവളാണ്. അച്ഛനും അമ്മയും തമ്മിൽ പിരിഞ്ഞപ്പോഴും, മകൾ അച്ഛനൊപ്പം നിൽക്കാനുള്ള തീരുമാനം എടുത്തപ്പോഴുമൊന്നും പാപ്പരാസികൾ എന്ന് വിളിക്കാവുന്ന മലയാള മാധ്യമങ്ങൾ പോലും അവൾക്ക് പിന്നാലെ പോയിട്ടില്ല .

മകളെച്ചൊല്ലി വിവാദങ്ങളോ, ഒരു പരാമർശമോ നടത്താതെ അവളുടെ ഇഷ്ടത്തിനും സ്വകാര്യതയ്ക്കും വില കൽപ്പിച്ച മഞ്ജുവാരിയർക്ക് നമ്മൾ എഴുന്നേറ്റുനിന്ന് കയ്യടി നൽകുക രണ്ടായിരത്തി പതിനാറ് നവംബർ ഇരുപത്തിയാറിന് മീനാക്ഷി മാധ്യമങ്ങളുടെ ക്യാമറയ്ക്കും മൈക്കിനും മുൻപിൽ എത്തിയത് എന്തിനായിരുന്നു? അവളുടെ അച്ഛൻറെ രണ്ടാം കല്യാണത്തിന് പണയ വസ്തുവായി അവളെ ക്യാമറക്ക് മുമ്പിലേയ്ക്ക് കൊണ്ടുവന്നത് ദിലീപ് എന്ന അവളുടെ സംരക്ഷകനായ അച്ഛനാണ്. അയാളുടെ പ്രണയ സാഫല്യത്തിന് മകളെക്കൊണ്ട് മറ്റൊരു ഭാഷ്യം തീർക്കുവാൻ.

ഇനി, ഏറ്റവുമൊടുവിൽ ശ്രാദ്ധ ചടങ്ങിൽ പ്രായമേറെയായായ അമ്മയെയും, പ്രായപൂർത്തിയാകാത്ത മകളെയും ക്യാമറ കണ്ണുകൾക്ക്‌ മുൻപിലെത്തിക്കുന്ന സീൻ എഴുതി ചേർത്തതാരാണ്? ദിലീപിൻ്റെയും, കാവ്യയുടെയും പത്തുകൊല്ലത്തിലേറെ നീണ്ട പ്രണയ നാടകങ്ങളെക്കുറിച്ചു എല്ലാമറിയുന്നവർ തന്നെയായിരുന്നു കേരളത്തിലെ മാധ്യമ പ്രവർത്തകർ. ഡയാന കേസിൽ എന്ന പോലെ അവരുടെ സമാഗമങ്ങൾ പകർത്താൻ ആരും ക്യാമറയുമായി അവരെ വേട്ടയാടിയിട്ടില്ല .

അവരുടെ സ്വകാര്യതകളെ ചോദ്യം ചെയ്തിട്ടുമില്ല .കേരളത്തിലെ ചില മാധ്യമ പ്രവർത്തകരുടെ സ്വകാര്യതകളിലേക്ക് ഓൺലൈൻ അഭിമുഖത്തിലൂടെ, നാവുകുഴഞ്ഞ ജൽപ്പനങ്ങൾ നടത്തിയപ്പോഴും ദിലീപിനെ തിരുത്തുവാനോ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെക്കുറിച്ച് ഒരു കുറിപ്പെഴുതുവാനോ ഒരു സിനിമാ -മാധ്യമ പ്രവർത്തകനും തയ്യാറായതുമില്ല .

മീനാക്ഷിയെ പ്രദർശന വസ്തുവാക്കി മാധ്യമ ക്യാമറകൾക്ക് മുൻപിലെത്തിച്ച ശേഷം ,അതിൻറെ പഴി മാധ്യമങ്ങൾക്ക് മേൽ ചാർത്തുന്നത് ശരിയാണോ ഉണ്ണീ ? മാധ്യമങ്ങളുടെ പ്രവർത്തിയിൽ ആശങ്കപ്പെടുന്ന ഉണ്ണി, ഇക്കാലത്തു ഇന്ത്യയിലെ മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു കൂടി ആകുലപ്പെടുമെന്ന് കരുതട്ടെ ? സമയം കിട്ടുമ്പോൾ അതിനെക്കുറിച്ചു കൂടി
എഴുതുമല്ലോ …
സ്നേഹത്തോടെ
അന്നും, ഇന്നും മാധ്യമ പ്രവർത്തകനായ
ലീൻ ബി .ജെസ്‌മസ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (2 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (3 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (4 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (4 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (4 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (5 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (6 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (6 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (6 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (7 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (7 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (7 hours ago)

Malayali Vartha Recommends