വേദന താങ്ങാനായില്ല; സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയി അപകടത്തില്‍ മരിച്ച പോലീസുകാരന്റെ ഭാര്യ ഒടുവിൽ ചെയ്തത്

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയി അപകടത്തില്‍ മരിച്ച പോലീസുകാരന്റെ ഭാര്യ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്നലെ ഉച്ചയോടെ തിരുവല്ലയ്ക്ക് സമീപം പൊടിയാടിയില്‍ വച്ചുണ്ടായ അപകടത്തില്‍ മരിച്ച തിരുവനന്തപുരം സ്വദേശി പി. പ്രവീണിന്റെ ഭാര്യ കടയ്ക്കല്‍ സ്വദേശി പല്ലവിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
കയ്യിലെ ഞരമ്പ് മുറിച്ചാണ് പല്ലവി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാർത്താവിന്റെ വിയോഗത്തിൽ വേദന താങ്ങാനാകാതെയാണ് ഇത് ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. തിരുവനന്തപുരം എ.ആര്‍ ക്യമ്പിലെ സിവില്‍ പോലീസ് ഓഫീസറാണ് പ്രവീണ്‍. പ്രവീണ്‍ ഓടിച്ചിരുന്ന പോലീസ് ജീപ്പ് എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ എസ്‌ഐയ്ക്കും ഓട്ടോയിലെ യാത്രക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha






















