മാതൃകാ ദമ്പതികളാണെങ്കിലും അതെങ്ങനെ പൊറുക്കാന്‍ കഴിയും

മറ്റുള്ളവര്‍ വിഴുപ്പലുക്കലുമായി കഴിയുമ്പോള്‍ മലയാള സിനിമയിലെ മാതൃക ദമ്പതികളാണ് ജയറാമും പാര്‍വതിയും. ആ ദാമ്പത്യം സന്തോഷകരമായ 25 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഈ കാലഘട്ടങ്ങളില്‍ സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ചു പാര്‍വതി മനസ് തുറക്കുന്നത്. ഇതില്‍ ജയറാമിന്റെ കുസൃതികളും കളിയാക്കലും എല്ലാം വരും.
വിവാഹം കഴിഞ്ഞതോടെ സിനിമയോടൊപ്പം കുട്ടിക്കാലം മുതലുള്ള വായനാശീലവും പാര്‍വതി ഉപേക്ഷിച്ചു. എന്നാല്‍ മക്കള്‍ വളര്‍ന്നതോടെ വായന ശീലം വീണ്ടും തുടങ്ങി.
വായന, നൃത്തം, യാത്ര എന്നിവയാണു പാര്‍വതിക്ക് ഏറ്റവും ഇഷ്ടമുള്ള മൂന്നു കാര്യങ്ങള്‍. ഓരോ യാത്രകള്‍ ഓരോ നിമിഷത്തിലും പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നു എന്ന് പാര്‍വതി പറയുന്നു. യാത്രക്കിടയില്‍ താന്‍ പ്രകൃതിയെക്കുറിച്ചു വര്‍ണ്ണിക്കുമ്പോള്‍ മക്കള്‍ കളിയാക്കാറുണ്ട്. ജയറാമിന്റെ ഈ കളിയാക്കല്‍ വളരെ വേദനിപ്പിക്കാറുണ്ടെന്ന് പാര്‍വതി പറയുന്നു. മക്കള്‍ക്കൊപ്പം ജയറാം ചേര്‍ന്ന് കളിയാക്കുന്നത് കാണുമ്പോള്‍ തനിക്ക് സങ്കടം തോന്നും. എന്നാല്‍ ആ നേരം കഴിയുമ്പോള്‍ എല്ലാം മറക്കും. അതിനാല്‍ തന്നെ അതൊക്കെ താന്‍ ആസ്വദിക്കാറുമുണ്ട്.
https://www.facebook.com/Malayalivartha

























