മെഡിക്കല്‍ കോളെജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ കോഴ വാങ്ങിയതിനു തെളിവില്ല; വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു

മെഡിക്കല്‍ കോളെജ് കോഴയുമായി ബന്ധപ്പെട്ട വിഷയത്തിൽ പണം കൈമാറിയതിന്റെ രേഖകളോ മറ്റ് തെളിവുകളോ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു.
വിജിലന്‍സിന് മുന്‍പാകെ മെഡിക്കല്‍ കോളെജ് ഉടമ നേരത്തെ നിലപാട് മാറ്റിയിരുന്നു. കൂടാതെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കണ്ടിട്ടുപോലുമില്ലെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നത് . ഇതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നത്.
മെഡിക്കല്‍ കോളെജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ കോഴ വാങ്ങിയതായി ഒരു പരാതിയും താന്‍ നല്‍കിയിട്ടില്ലെന്ന് എസ്ആര്‍ മെഡിക്കല്‍ കോളെജ് ഉടമ ആര്‍ ഷാജിയും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയത് മാത്രമെയുളളുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും നേരത്തെ ലോകായുക്തയ്ക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു. വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ നിന്നും വ്യത്യസ്തമാണ് ഈ മൊഴികള്‍. പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന് കുമ്മനം ലോകായുക്തയ്ക്ക് മുമ്പാകെയും ആവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha


























