ഗണേഷ് കുമാറിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കാനൊരുങ്ങി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്; ദിലീപിനെ പിന്തുണച്ചതിലൂടെ എംഎല്‍എ ഭരണഘടനാ ലംഘനം നടത്തി

ഗണേഷ് കുമാര്‍ ദിലീപിനെ പിന്തുണച്ചതിലൂടെ ഭരണഘടനാ ലംഘനം നടത്തിയെന്ന് ആരോപിച്ച് സ്ത്രീ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് സ്പീക്കര്‍ക്ക് പരാതി നല്‍കാനൊരുങ്ങുന്നു.
സെപ്തംബര്‍ 5ന് ഇടതുപക്ഷ എംഎല്‍എയായ കെ.ബി ഗണേഷ്‌കുമാര്‍ ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലില്‍ എത്തിയിരുന്നു. എന്നാൽ താൻ ചെയ്തത് തികച്ചും മനുഷ്യത്വ സഹജമായ പ്രവൃത്തി മാത്രമാണെന്നാണ് ഗണേഷ് പറഞ്ഞത്.
'മനുഷ്യന്റെ സ്നേഹമാണ് ഏറ്റവും വലുതെന്ന് വിശ്വസിക്കുന്നു. ആപത്ത് വരുമ്പോഴാണ് ആ സ്നേഹം പ്രകടിപ്പിക്കേണ്ടത്. ധനമുളളപ്പോഴും അധികാരമുളളപ്പോഴും സ്നേഹിക്കാന്‍ ഒരുപാട് ആള്‍ക്കാര്‍ കാണും. അതുകൊണ്ടു മാത്രമാണ് ജയിലിൽ ദിലീപിനെ കാണാൻ പോയത് '
ജയിലിനുളളില്‍ ദിലീപുമായി അരമണിക്കൂറിലേറെ ഗണേഷ് കുമാര്‍ സംസാരിച്ചിരുന്നു
https://www.facebook.com/Malayalivartha


























